കൗതുക ട്വിസ്റ്റ് ! അര്‍ജന്റീനയുടെ തോൽവി; നിരാശ, പിന്നാലെ ആരാധകര്‍ വെച്ച ബിരിയാണി ചെമ്പ് ഏറ്റെടുത്ത് ബ്രസീല്‍ ഫാന്‍സ്, നാട്ടുകാർക്ക് ബിരിയാണി വിളമ്പി

Published : Jul 21, 2026, 01:20 PM IST
football fans

Synopsis

തോല്‍വിക്ക് പിന്നാലെ വിതരണം നിലച്ച ബിരിയാണിച്ചെമ്പ് ബ്രസീല്‍ ആരാധകര്‍ ഏറ്റെടുത്തതോടെ കൊടിഞ്ഞിയിലെ ഫുട്‌ബോള്‍ ആവേശം കൗതുകകരമായ വഴിത്തിരിവിലെത്തി

മലപ്പുറം: ലോകകപ്പ് ഫൈനലില്‍ പ്രിയ ടീമായ അര്‍ജന്റീന കപ്പടിക്കുമെന്ന ഉറച്ച വിശ്വാസത്തില്‍ ബിരിയാണി വെച്ച തിരൂരങ്ങാടി കൊടിഞ്ഞിയിലെ ആരാധകര്‍ക്ക് നിരാശ സമ്മാനിച്ച് കളിയില്‍ വന്‍ ട്വിസ്റ്റ്. ഫൈനല്‍ പോരാട്ടത്തില്‍ ഏകപക്ഷീയമായ ഒരു ഗോളിന് അര്‍ജന്റീന സ്‌പെയിനിനോട് പരാജയപ്പെട്ടതോടെ അര്‍ജന്റീന ഫാൻസ് ക്യാമ്പുകള്‍ നിശ്ശബ്ദമാവുകയും അവര്‍ തയ്യാറാക്കിവെച്ച ബിരിയാണി വിതരണം അനിശ്ചിതത്വത്തിലാവുകയുമായിരുന്നു. എന്നാല്‍, തോല്‍വിക്കു പിന്നാലെ വിതരണം നിലച്ച ബിരിയാണിച്ചെമ്പ്  ബ്രസീല്‍ ആരാധകര്‍ ഏറ്റെടുത്തതോടെ കൊടിഞ്ഞിയിലെ ഫുട്‌ബോള്‍ ആവേശം കൗതുകകരമായ വഴിത്തിരിവിലെത്തി. 

ലോകകപ്പ് കിരീടം മെസ്സിയും സംഘവും സ്വന്തമാക്കുമെന്ന ആത്മവിശ്വാസത്തില്‍ നാട്ടുകാര്‍ക്ക് മുഴുവന്‍ വിതരണം ചെയ്യാനായി അര്‍ജന്റീന ആരാധകര്‍ വന്‍തോതിലാണ് ബിരിയാണി തയ്യാറാക്കിയിരുന്നത്. ഫൈനല്‍ വിസില്‍ മുഴങ്ങിയതോടെ അര്‍ജന്റീനയുടെ പരാജയം ഉറപ്പായതോടെ ആരാധകര്‍ സങ്കടത്തിലായി. തുടര്‍ന്നാണ് കളിയില്‍ യഥാര്‍ത്ഥ ട്വിസ്റ്റ് സംഭവിച്ചത്. അര്‍ജന്റീന ആരാധകര്‍ നിരാശയോടെ മാറ്റിവെച്ച ബിരിയാണിയുടെ വിതരണം ബ്രസീല്‍ ഫാന്‍സ് വലിയ സന്തോഷത്തോടെ ഏറ്റെടുക്കുകയായിരുന്നു.

പുലര്‍ച്ചെയോടെ കൊടിഞ്ഞിയിലെ നാട്ടുകാര്‍ക്കെല്ലാം ബിരിയാണി വിളമ്പി ആവേശം പങ്കിട്ട ബ്രസീല്‍ ആരാധകരുടെ വീഡിയോ നിലവില്‍ സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയില്‍ തരംഗമായിരിക്കുകയാണ്. പരമ്പരാഗത വൈര്യം കളിയില്‍ മാത്രമാണെന്നും ഇത്തരം കളിതമാശകളും കൂട്ടായ്മകളുമാണ് മലബാറിലെ ഫുട്‌ബോള്‍ സൗഹൃദങ്ങളുടെ ഭംഗിയെന്നും തെളിയിക്കുന്നതാണ് കൊടിഞ്ഞിയിലെ ഈ ബിരിയാണി ട്വിസ്റ്റ്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

രാജകുടുംബത്തെ അപമാനിക്കുന്ന വിധം തെറ്റായ പ്രചരണം നടത്തി; പരാതിയുമായി തിരുവിതാംകൂർ രാജകുടുംബം
കാട്ടാന തുമ്പിക്കൈ കൊണ്ട് അടിച്ചുവീഴ്ത്തി; സ്കൂട്ടറിൽ പോവുകയായിരുന്ന യുവതി രക്ഷപ്പെട്ടത് അത്ഭുതകരമായി