സുഹൃത്തുകൾക്കൊപ്പം കൊടൈക്കനാലിലേക്ക് ടൂർ പോയി; യുവാവിനെ മൂന്നാഴ്ചയായി കാണാനില്ലെന്ന് പരാതി

Published : Jul 21, 2026, 02:21 PM IST
Youth Missing

Synopsis

തച്ചമ്പാറ മുരിങ്ങേനി വീട്ടിൽ വിഷ്ണുവിനെ (31) ആണ് കാണാതായത്. സുഹൃത്തുകൾക്കൊപ്പം ടൂർ പോയ വിഷ്ണുവിനെ കൊടൈക്കനാലിലെ ഹോം സ്‌റ്റേയിൽ നിന്ന് ജൂൺ 30നാണ് കാണാതായത്. പൊലീസ് അന്വേഷണം കാര്യക്ഷമമല്ലെന്ന് കുടുംബം പരാതിപ്പെടുന്നു.

പാലക്കാട്: പാലക്കാട് നിന്ന് കൊടൈക്കനാലിലേക്ക് ടൂർ പോയ യുവാവിനെ മൂന്നാഴ്ചയായി കാണാനില്ലെന്ന് പരാതി. തച്ചമ്പാറ മുരിങ്ങേനി വീട്ടിൽ വിഷ്ണുവിനെ (31) ആണ് കാണാതായത്. ആറ് സുഹൃത്തുക്കൾക്കൊപ്പം ജൂൺ 28 നാണ് വിഷ്ണു കൊടൈക്കനാലിലേക്ക് ടൂർ പോയത്. സുഹൃത്തുകൾക്കൊപ്പം ടൂർ പോയ വിഷ്ണുവിനെ കൊടൈക്കനാലിലെ ഹോം സ്‌റ്റേയിൽ നിന്ന് ജൂൺ 30നാണ് കാണാതായത്. സംഭവത്തില്‍ കൊടൈക്കനാൽ പൊലീസിലും പാലക്കാട് കല്ലടിക്കോട് സ്‌റ്റേഷനിലും പരാതി നൽകി. വിഷ്ണുവിന്‍റെ ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. പൊലീസ് അന്വേഷണം കാര്യക്ഷമമല്ലെന്ന് കുടുംബം ആരോപിച്ചു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കൗതുക ട്വിസ്റ്റ് ! അര്‍ജന്റീനയുടെ തോൽവി; നിരാശ, പിന്നാലെ ആരാധകര്‍ വെച്ച ബിരിയാണി ചെമ്പ് ഏറ്റെടുത്ത് ബ്രസീല്‍ ഫാന്‍സ്, നാട്ടുകാർക്ക് ബിരിയാണി വിളമ്പി
രാജകുടുംബത്തെ അപമാനിക്കുന്ന വിധം തെറ്റായ പ്രചരണം നടത്തി; പരാതിയുമായി ഗൗരിപാർവ്വതി ഭായ്