
തൊടുപുഴ: ലൈംഗികാതിക്രമ ആരോപണത്തെ തുടര്‍ന്ന് കോഴിക്കോട് സ്വദേശിയായ ദീപക് ജീവനൊടുക്കിയതില്‍ ബലാല്‍സംഗ ആഹ്വാനവുമായി സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറും തൊടുപുഴ നഗരസഭ അഞ്ചാംവാർഡിലെ ബിജെപി സ്ഥാനാർത്ഥിയുമായ അജയ് ഉണ്ണി. ബസിലെ വീഡിയോ വൈറലായതിന് പിന്നാലെയാണ് ബിജെപി സ്ഥാനാർത്ഥിയായിരുന്ന അജയ് ഉണ്ണിയുടെ വിവാദ പരാമർശം. എതെങ്കിലും ഇത്തരം വീഡിയോ ചിത്രീകരിക്കുന്നതായി തോന്നിയാൽ ആ സ്ത്രീകളെ ബലാത്സംഗം ചെയ്ത ശേഷം ആത്മഹത്യ ചെയ്യൂവെന്നാണ് പരാമർശം. ഭീരുവിനേപ്പോലെ മരിക്കേണ്ട ആവശ്യമില്ല. അനാവശ്യമായി നാണം കെടുത്താനുള്ള ശ്രമം നടന്നാൽ ആത്മഹത്യയ്ക്ക് ഒരുങ്ങുന്നതിന് മുൻപ് ഇത്തരം ആരോപണം ഉന്നയിച്ച സ്ത്രീയെ ബലാത്സംഗം ചെയ്യുക എന്നാണ് വൈറലായ വീഡിയോയിൽ അജയ് ഉണ്ണി പറയുന്നത്. തൊടുപുഴ നഗരസഭയില്‍ അഞ്ചാം വാര്‍ഡില്‍ നിന്നാണ് അജയ് ഉണ്ണി മല്‍സരിച്ചത്. ബലാല്‍സംഗം ചെയ്ത് ജയിലില്‍ പോയാലും അവിടെ ജോലി ചെയ്ത് പണം സമ്പാദിക്കാമെന്നും അജയ് ഉണ്ണി വീഡിയോയിൽ പറയുന്നുണ്ട്.അതേസമയം ദീപകിന്റെ മരണത്തിൽ ഷിംജിത മുസ്തഫയെ അറസ്റ്റ് ചെയ്യാനുള്ള നീക്കത്തിലാണ് പൊലീസുള്ളത്.
പൊലീസ് കേസ് എടുത്തതിന് പിന്നാലെ യുവതി ഒളിവിൽ പോയിരിക്കുകയാണ്. സ്വകാര്യ ബസിലെ ദൃശ്യങ്ങൾ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത ഷിംജിതയുടെ മൊബൈൽ ഫോൺ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. ഇവരുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് സംബന്ധിച്ച വിവരങ്ങൾ ശേഖരിക്കാൻ സൈബർ പൊലീസിന്റെ സഹായവും തേടിയിട്ടുണ്ട്. ദീപക്കിന്റെ അമ്മയുടെ പരാതിയിലാണ് ആത്മഹത്യ പ്രേരണകുറ്റം ചുമത്തി ഇവർക്കെതിരെ പൊലീസ് കേസ് എടുത്തത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam