വി.കെ. ശ്രീകണ്ഠന്റെ ഇടപെടലെന്ന് കോൺഗ്രസ്, രാജീവ് ചന്ദ്രശേഖറിന്റെ ഇടപെടലെന്ന് ബിജെപി; ഒറ്റപ്പാലത്ത് സ്റ്റോപ്പ് അനുവദിച്ചതിൽ ക്രെഡിറ്റ് പോര്

Published : Oct 15, 2026, 02:50 PM IST
BJP Congress

Synopsis

എറണാകുളം- ബെം​ഗളൂരു ഇന്റർസിറ്റി എക്സ്പ്രസിന് ഒറ്റപ്പാലത്ത് പുതിയ സ്റ്റോപ്പ് അനുവദിച്ചതിന്റെ ക്രെഡിറ്റ് ഏറ്റെടുക്കാൻ കോൺഗ്രസ്-ബിജെപി പ്രവർത്തകർ തമ്മിൽ സംഘർഷം. വി.കെ. ശ്രീകണ്ഠൻ എംപിയുടെയും രാജീവ് ചന്ദ്രശേഖറിന്റെയും പേരിലാണ് ഇരുവിഭാഗവും അവകാശവാദം ഉന്നയിച്ചത്.

പാലക്കാട്‌: ഒറ്റപ്പാലത്ത് ട്രെയിനിന് സ്റ്റോപ്പ് അനുവദിച്ചതിൽ ക്രെഡിറ്റെടുക്കാൻ പോര്. കോൺഗ്രസ്-ബിജെപി പ്രവർത്തകരാണ് തമ്മിൽ ഉന്തും തള്ളും നടത്തിയത്. എറണാകുളം- ബെം​ഗളൂരു ഇന്റർസിറ്റി എക്സ്പ്രസിന് ഒറ്റപ്പാലത്ത് സ്റ്റോപ്പ് അനുവദിച്ചതിനാണ് കോൺഗ്രസ്-ബിജെപി ക്രെഡിറ്റ് പോര് നടന്നത്. വി.കെ. ശ്രീകണ്ഠൻ എംപിയുടെ ഇടപെടലിലാണ് സ്റ്റോപ്പ് അനുവദിച്ചതെന്ന് കോൺഗ്രസ് അവകാശപ്പെട്ടു. എന്നാൽ, രാജീവ് ചന്ദ്രശേഖർ എംഎൽഎയുടെ ഇടപെടലിലാണ് സ്റ്റോപ്പ് അനുവദിച്ചതെന്ന് ബിജെപി പ്രവർത്തകരും അവകാശവാദമുന്നയിച്ചു. ട്രെയിൻ സ്റ്റേഷനിൽ എത്തിയപ്പോൾ ചേരി തിരിഞ്ഞ് ഇരുവിഭാ​ഗവും സ്വീകരണം നൽകി. ട്രെയിനിലേക്ക് തള്ളിക്കയറാൻ പ്രവർത്തകർ മത്സരിച്ചു. ഇരുവിഭാഗവും തമ്മിൽ ഉന്തും തള്ളും ഉണ്ടായി. പൊലീസ് എത്തിയാണ് പ്രവർത്തകരെ പിടിച്ചുമാറ്റിയത്. എൻജിൻ റൂമിൽ ഉൾപ്പെടെ കയറി ലഡു വിതരണം ചെയ്യാനായിരുന്നു ഉന്തും തള്ളും. പാലക്കാട്‌ എംപിയും ബിജെപി ജില്ലാപ്രസിഡന്റും ട്രെയിനിൽ കയറി ലോക്കോ പൈലറ്റിന് മാലയിട്ടു.

ബെം​ഗളൂരു- എറണാകുളം ഇന്റർസിറ്റി എക്സ്പ്രസിന് ഒറ്റപ്പാലത്ത് പരീക്ഷണാടിസ്ഥാനത്തിലാണ് പുതിയ സ്റ്റോപ്പ് അനുവദിച്ചത്. ഇന്നുമുതൽ പ്രാബല്യത്തിൽ വരുന്ന ഈ സംവിധാനമനുസരിച്ച് ഒരു മിനിറ്റാണ് ട്രെയിനിന് സ്റ്റോപ്പ് ഉണ്ടാവുക. എറണാകുളത്തേക്കുള്ള ട്രെയിൻ ഉച്ചയ്ക്ക് 2.30-നും ബംഗളൂരുവിലേക്കുള്ള ട്രെയിൻ രാവിലെ 10.59-നും ഒറ്റപ്പാലത്ത് എത്തും.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

നായരമ്പലം - ഞാറയ്ക്കൽ കടൽഭിത്തി നിർമാണം: ഹർജി നവംബർ നാലിന് വീണ്ടും പരിഗണിക്കും
കൊല്ലത്ത് അമ്മയുടെ ശരീരത്ത് തിളച്ച വെള്ളം ഒഴിച്ച കേസ്; അശ്വതി അച്ചു പിടിയിൽ