പേപ്പട്ടിയെയും കമ്യൂണിസ്റ്റുകാരെയും ഒരുമിച്ച് കണ്ടാൽ കമ്യൂണിസ്റ്റുകാരെ ജനം തല്ലുന്ന കാലം വിദൂരമല്ല: എസ് സുരേഷ്

Published : Jun 03, 2023, 05:59 PM IST
പേപ്പട്ടിയെയും കമ്യൂണിസ്റ്റുകാരെയും ഒരുമിച്ച് കണ്ടാൽ കമ്യൂണിസ്റ്റുകാരെ ജനം തല്ലുന്ന കാലം വിദൂരമല്ല: എസ് സുരേഷ്

Synopsis

'ബാങ്ക് പ്രസിഡന്‍റ് പറയുന്നത് പിണറായി വിജയൻ 10 കോടി നൽകാനുണ്ട് എന്നാണ്. അത് കിട്ടുമ്പോൾ നിക്ഷേപ തുക മടക്കി നൽകാം എന്നാണ് ബാങ്ക് അധികൃതർ പറയുന്നത്. അങ്ങനെ സഹകരികളോട് പറയാൻ പിണറായി വിജയൻ, കമലേട്ടത്തിക്ക് സ്ത്രീധനം കിട്ടിയ വകയിൽ ഉള്ള പണം ആണോ നൽകുക എന്നും സുരേഷ് ചോദിച്ചു"

തിരുവനന്തപുരം: പേപ്പട്ടിയെയും കമ്യൂണിസ്റ്റുകാരനെയും ഒരുമിച്ച് കണ്ടാൽ പേപ്പട്ടിയെ പോകാൻ പറഞ്ഞു കമ്മ്യൂണിസ്റ്റുകാരനെ പൊതു ജനം തല്ലുന്ന കാലം വിദൂരമല്ല എന്ന് ബി ജെ പി നേതാവ് അഡ്വ എസ് സുരേഷ്. കണ്ടല ബാങ്കിന്‍റെ അഴിമതിക്കും തട്ടിപ്പിനു എതിരെ ബി ജെ പി മാറനല്ലൂർ ഏരിയ കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ ധർണ്ണ മാറനല്ലൂരിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കവെയാണ് സുരേഷ് ഇങ്ങനെ പറഞ്ഞത്.

അഴിമതിയും കൊള്ളയും നടത്തി ദ്രോഹിക്കുന്ന ഇടതുപക്ഷത്തെ പൊതു ജനം വെറുത്തുകഴിഞ്ഞു. സാധാരണക്കാരൻ അവരുടെ ഒരായൂസിന്‍റെ സമ്പാദ്യങ്ങൾ വിശ്വസിച്ചു നിക്ഷേപിച്ചത് മുഴുവൻ  കൊള്ളയടിച്ചു കൊണ്ടുപോകുന്ന മാറനല്ലൂർ ബാങ്കിലെ സഖാക്കളെയും പൊതു ജനം കൈകാര്യം ചെയ്യും. ബാങ്ക് പ്രസിഡന്‍റ് പറയുന്നത് പിണറായി വിജയൻ 10 കോടി നൽകാനുണ്ട് എന്നാണ്. അത് കിട്ടുമ്പോൾ നിക്ഷേപ തുക മടക്കി നൽകാം എന്നാണ് ബാങ്ക് അധികൃതർ പറയുന്നത്. അങ്ങനെ സഹകരികളോട് പറയാൻ പിണറായി വിജയൻ കമലേട്ടത്തിക്ക് സ്ത്രീധനം കിട്ടിയ വകയിൽ ഉള്ള പണം ആണോ നൽകുക എന്നും സുരേഷ് ചോദിച്ചു.

'ഇറച്ചിക്കടയിൽ എല്ലിൻ കഷണം തേടിപ്പോകുന്ന പട്ടികളുടെ അവസ്ഥ': പിണറായിക്കെതിരെ ഷിബു ബേബി ജോൺ

സർക്കാർ ക്ഷേമ പെൻഷൻ തുക നൽകുമ്പോൾ അതിൽ നിന്നു പോലും പണം ആവശ്യപെട്ടു വാങ്ങിക്കൊണ്ടു പോകുന്ന സഖകളാണ് ഇവിടെ ആകെയുള്ളത്. ഒരു സഖാവ് 100 വാങ്ങി പോകുന്ന പിന്നാലെ അധിക തുക കടമായി വാങ്ങുന്നു എന്ന  വ്യാജേന കൈക്കലാക്കി പോകുന്ന ബ്രാഞ്ച് സെക്രട്ടറിമാർ വരെയും ഉണ്ടെന്നും സുരേഷ് കുമാർ പറഞ്ഞു. കോൺഗ്രസ്സ് നേതാവിനെ  തട്ടിപ്പിന് ജയിലിൽ അടച്ച ആർജവത്തോടെ കണ്ടല ബാങ്കിലെ അഴിമതിക്കാരെയും തട്ടിപ്പുകാരെ ജയിലിലടയ്ക്കാൻ കരുത്തുള്ള സർക്കാരാണോ ഇവിടെ ഭരിക്കുന്നത് എന്ന് അറിയാൻ താൽപര്യം ഉണ്ടെന്നും ബി ജെ പി സംസ്ഥാന സെക്രട്ടറി കൂട്ടിച്ചേർത്തു. പ്രസിഡന്‍റിന്‍റെയും ഭരണ സമിതി അംഗങ്ങളുടെയും ഭാര്യയുടെയും മക്കളുടെയും പേരിൽ ഉൾപ്പടെയുള്ള സ്വത്തുക്കൾ കണ്ടുകെട്ടി ഇവ വിറ്റ് നിക്ഷേപകരുടെ തുക നൽകാൻ സര്ക്കാര് തയാറാകണമെന്ന് സുരേഷ് ആവശ്യപ്പെട്ടു.

അതേസമയം സ‍ക്കാ‍ർ അന്വേഷണങ്ങൾ എല്ലാം അട്ടിമറിക്കുന്നു. മോഷ്ടിച്ചവനെ കുറിച്ച് അന്വേഷിക്കാൻ അവനെക്കാൾ വല്യ കള്ളന്മാരെ ഏല്പിച്ചു ഒടുവിൽ അഡ്ജസ്റ്റ്മെന്‍റ് നടത്തി പരസ്പരം സഹായികളായി മാറുന്ന കാഴ്ചയാണ് കേരളം കാണുന്നത്. 3 ലക്ഷം മുതൽ 97 ലക്ഷം രൂപ വരെ കിട്ടാനുള്ള സഹകാരികൾ പ്രതിഷേധ സമരത്തിൽ പങ്കെടുത്തു. ഇതിൽ 7 ലക്ഷം കിട്ടാനുള്ള ശശിധരൻ 4 ദിവസത്തോളം ആയി ബാങ്കിൽ തന്നെ കിടപ്പാണ്. ക്യാൻസർ രോഗിയും, ശസ്ത്രക്രിയ ആവശ്യത്തിന് പണം എടുക്കാൻ എത്തിയവരും ചെറുമക്കളുടെ വിദ്യാഭ്യാസ ആവശ്യങ്ങൾക്ക്, വിവാഹ ആവശ്യം എന്നിവയ്ക്കെല്ലാം ആണ് ഇവർ പണം നിക്ഷേപിച്ചത്. എന്നാല് എല്ലാം ഇപ്പോൾ തകിടം മറിഞ്ഞിരിക്കുകയാണെന്നും സുരേഷ് പ്രസംഗത്തിൽ പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് വാർത്ത യൂട്യൂബിൽ തത്സമയം കാണാം

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

നാട്ടിലെത്തിയിട്ട് ദിവസങ്ങൾ മാത്രം, മരണത്തിലും സുഹൃത്തിനൊപ്പം, മലപ്പുറത്ത് വാഹനാപകടത്തിൽ പ്രവാസി മലയാളികൾക്ക് ദാരുണാന്ത്യം
കണ്ണൂരിൽ ബയോപ്ലാന്റിന്റെ ടാങ്കിൽ വീണ് രണ്ട് വയസുകാരിക്ക് ദാരുണാന്ത്യം