തീരദേശ ഹൈവേയിലും കെ റെയിൽ പോലെ ദുരൂഹതയുണ്ടെന്ന് പറഞ്ഞ അദ്ദേഹം ഡിപിആർ പുറത്തു വിടണം എന്നും ആവശ്യപ്പെട്ടു

കൊല്ലം: മുഖ്യമന്ത്രി പിണറായി വിജയന്റെയും സംഘത്തിന്റെയും അമേരിക്ക സന്ദർശനത്തെ രൂക്ഷമായി വിമർശിച്ച് ആർഎസ്പി നേതാക്കൾ. അമേരിക്കയിൽ യാചകവേഷം അണിയാൻ ശ്രമിക്കുകയാണ് പിണറായി വിജയനെന്ന് പറഞ്ഞ ഷിബു ബേബി ജോൺ, ഇറച്ചി കടയിൽ എല്ലിൻ കഷണം തേടിപ്പോകുന്ന പട്ടികളുടെ അവസ്ഥയാണിതെന്നും, അപമാനകരമാണെന്നും വിമർശിച്ചു.

തീരദേശ ഹൈവേയിലും കെ റെയിൽ പോലെ ദുരൂഹതയുണ്ടെന്ന് പറഞ്ഞ അദ്ദേഹം ഡിപിആർ പുറത്തു വിടണം എന്നും ആവശ്യപ്പെട്ടു. സോളാർ കമ്മീഷന് കൈക്കൂലി നൽകിയെന്ന സിപിഐ നേതാവ് സി ദിവാകരന്റെ വെളിപ്പെടുത്താൽ ശരിയായിരിക്കുമെന്നും ഇക്കാര്യം അന്വേഷിക്കണമെന്നും പറഞ്ഞു.

അതേസമയം അതിസമ്പന്ന വിഭാഗത്തോട് അമിതമായ വിധേയത്വമാണ് മുഖ്യമന്ത്രി പിണറായി വിജയനെന്ന് കൊല്ലം എംപി എൻകെ പ്രേമചന്ദ്രനും വിമർശിച്ചു. പാർലമെന്റ് തിരഞ്ഞെടുപ്പിനും വ്യക്തിഗത ചെലവിനുമുള്ള പണപ്പിരിവാണ് നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...

YouTube video player