ബിജെപി ജില്ലാ പ്രസിഡൻ്റിൻ്റെ മകനെ ഓടിച്ചിട്ട് മർദ്ദിച്ച് ആർഎസ്എസ് പ്രവർത്തകർ, ചികിത്സ തേടി

Published : Feb 20, 2026, 09:27 PM IST
RSS BJP

Synopsis

തലയ്ക്ക് പരിക്കേറ്റ യുവാവ് ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. പരാതിയിൽ ശൂരനാട് പൊലീസ് കേസെടുത്തു,

കൊല്ലം: ബിജെപി കൊല്ലം ജില്ലാ പ്രസിഡൻ്റിൻ്റെ മകന് ആർഎസ്എസ് പ്രവർത്തകരുടെ മർദ്ദനം. ബിജെപി കൊല്ലം ഈസ്റ്റ് ജില്ലാ പ്രസിഡന്റ് രാജി പ്രസാദിന്റെ മകൻ പൃഥ്വിരാജിനാണ് ക്രൂര മർദ്ദനമേറ്റത്. ശാസ്താംകോട്ട കുമരംചിറ ക്ഷേത്രത്തിലെ ഉത്സവത്തിനിടയിലാണ്. സംഭവം ആർഎസ്എസ് പ്രവർത്തകരായ അച്ചു, നന്ദു, ആകാശ്, വിഷ്ണു ഉൾപ്പടെ 15 ഓളം പേർ ചേർന്നാണ് മർദിച്ചത്. തലയ്ക്ക് പരിക്കേറ്റ യുവാവ് ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. പരാതിയിൽ ശൂരനാട് പൊലീസ് കേസെടുത്തു.

 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ആ അപേക്ഷ അനീഷ് രാജ് തന്നെയങ്ങ് പരിഹരിച്ചു; സ്വന്തം ഭൂമി നിര്‍ധന കുടുംബത്തിന് എഴുതി നല്‍കി പഞ്ചായത്ത് ഉദ്യോഗസ്ഥന്‍
എന്തൊക്കെ കാണണം കേൾക്കണം ഗുരുവയുരപ്പാ! ദയവു ചെയ്തു ഇനിയെങ്കിലും വെറുതെ വിട്ടേക്കൂവെന്ന് പദ്മജ വേണു​ഗോപാൽ