കാഞ്ഞിരപ്പുഴയിൽ സിപിഐ സീറ്റ് പി‌‌ടിച്ചെ‌ടുത്ത് ബിജെപി; മുതലമ‌ടയിൽ സിപിഎമ്മിനും സീറ്റ് നഷ്ടം, ജയം യുഡിഎഫിന്

By Web TeamFirst Published May 31, 2023, 11:48 AM IST
Highlights

കോൺഗ്രസിൽ നിന്നും രാജിവെച്ച എ വി ഗോപിനാഥിന്റെ പിന്തുണയോടെ മത്സരിച്ച ഭാനുരേഖക്ക് 417 വോട്ടിന്റെ ഭൂരിപക്ഷം ലഭിച്ചു.

പാലക്കാട്: പാലക്കാട്‌ ജില്ലയിലെ കാഞ്ഞിരപ്പുഴ ഗ്രാമ പഞ്ചായത്ത് മൂന്നാം വാർഡ് കല്ലമലയിലെ ഉപതെരഞ്ഞെടുപ്പിൽ ബിജെപി വിജയിച്ചു.  ബിജെപി സ്ഥാനാർഥി  ശോഭന 92 വോട്ടിനാണ് വിജയിച്ചത്. സിപിഐയിൽ നിന്നാണ് സീറ്റ് പിടിച്ചെടുത്തത്. പാലക്കാട്‌ പെരിങ്ങോട്ടുകുർശ്ശി പഞ്ചായത്തിലെ എട്ടാം വാർഡിൽ  ആർ. ഭാനുരേഖ വിജിയിച്ചു. കോൺഗ്രസിൽ നിന്നും രാജിവെച്ച എ വി ഗോപിനാഥിന്റെ പിന്തുണയോടെ മത്സരിച്ച ഭാനുരേഖക്ക് 417 വോട്ടിന്റെ ഭൂരിപക്ഷം ലഭിച്ചു.

പാലക്കാട്‌ ജില്ലയിലെ കരിമ്പ ഗ്രാമ പഞ്ചായത്തിലെ ഒന്നാം വാർഡിൽ യുഡിഫ് സ്ഥാനാർഥി നീതു സ്വരാജ് 189 വോട്ടിനു ജയിച്ചു. പാലക്കാട്‌ ജില്ലയിലെ ലക്കിടി പേരൂരിൽ ഗ്രാമപഞ്ചായത്ത് പത്താം വാർഡിലേക്കുള്ള ഉപതിരഞ്ഞെടുപ്പിൽ ഇടത് മുന്നണിക്ക് വിജയം. ഇടത്  സ്വതന്ത്ര സ്ഥാനാർത്ഥി ടി. മണികണ്ഠൻ 237 വോട്ടിനാണ് വിജയിച്ചത്. മുതലമട 17 ആം വാർഡിൽ യുഡിഎഫിന് വിജയം. സിപിഎമ്മിൽനിന്നാണ് വാർഡ് പിടിച്ചത്. 124 വോട്ടിന് കോൺഗ്രസ് സ്ഥാനാർത്ഥി ബി. മണികണ്ഠൻ വിജയിച്ചു.

 ഉപതെരഞ്ഞെടുപ്പ് നടന്ന എണാകുളം  നെല്ലിക്കുഴി പഞ്ചായത്തിൽ ആറാംവാർഡിൽ എൽഡിഎഫ് സ്ഥാനാർത്ഥി അരുൺ സി ഗോവിന്ദ് വിജയിച്ചു. പട്ടികജാതി സംവരണ വാർഡായ ആറാം വാർഡിൽ തൊട്ടടുത്ത എതിർ സ്ഥാനാർത്ഥി എൻ.ഡി.എ.യിലെ ഉണ്ണികൃ ഷ്ണൻ മാങ്ങോടിനെ - 99 വോട്ടിനാണ് എൽ.ഡി.എഫ്. സ്ഥാനാർഥി അരുൺ സി. ഗോവിന്ദ് പരാജയപ്പെടുത്തിയത്.    BJP -  അംഗം മ രാജിവച്ചതിനെ തുടർന്നാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്.  21 അംഗ ഭരണസമിതിയിൽ എൽഡിഎഫ് - 13, യുഡിഎഫ് - 5, ബിജെപി - 2 എന്നിങ്ങനെയാണ് കക്ഷി നില.

കണ്ണൂരിൽ എൽഡിഎഫ് സ്ഥാനാർഥി ഒറ്റ വോട്ടിന് ജയിച്ച വാർഡ് യുഡിഎഫ് പി‌‌ടിച്ചെടുത്തു

click me!