Asianet News MalayalamAsianet News Malayalam

കണ്ണൂരിൽ എൽഡിഎഫ് സ്ഥാനാർഥി ഒറ്റ വോട്ടിന് ജയിച്ച വാർഡ് യുഡിഎഫ് പി‌‌ടിച്ചെടുത്തു

എൽഡിഎഫ് ഒരു വോട്ടിനു വിജയിച്ച വാർഡാണ് യുഡിഫ് പിടിച്ചെടുത്തത്.

UDF win in Kannur cheruthazham panchayat ward bye election prm
Author
First Published May 31, 2023, 11:27 AM IST

കണ്ണൂർ: തദ്ദേശ ഉപതെര‍ഞ്ഞെടുപ്പിൽ  കണ്ണൂർ ചെറുതാഴം പഞ്ചായത്ത് 16ാം വാർഡിൽ യുഡിഎഫ് പിടിച്ചെടുത്തു. 80 വോട്ടിന്റെ ഭൂരിപക്ഷത്തിന് യുഡിഎഫ് സ്ഥാനാർത്ഥി യു രാമചന്ദ്രൻ വിജയിച്ചു. എൽഡിഎഫ് ഒരു വോട്ടിനു വിജയിച്ച വാർഡാണ് യുഡിഫ് പിടിച്ചെടുത്തത്. കണ്ണൂർ കോർപറേഷൻ ഡിവിഷൻ യുഡിഫ് നിലനിർത്തി. മുസ്ലിം ലീഗിലെ   എ ഉമൈബ  1015 വോട്ടിന്റെ കൂറ്റൻ ഭൂരിപക്ഷത്തിന് വിജയിച്ചു. കഴിഞ്ഞ തവണ 701 വോട്ടായിരുന്നു യുഡിഎഫിന്റെ ഭൂരിപക്ഷം. 

കോട്ടയം മുൻസിപ്പാലിറ്റിയിലെ 38ാം വാർഡ് പുത്തൻതോട് യുഡിഎഫ് നിലനിർത്തി. 75 വോട്ടുകൾക്കാണ് യുഡിഎഫിന്റെ സൂസൻ കെ സേവിയർ ജയിച്ചത്. വിജയത്തോടെ കോട്ടയം നഗരസഭയിൽ യുഡിഎഫ് ഭരണം തുടരും.

 പത്തനംതിട്ട തദ്ദേശ ഉപതെരഞ്ഞെടുപ്പ് പത്തനംതിട്ട മൈലപ്ര പഞ്ചായത്ത്‌ അഞ്ചാം വാർഡ് എൽഡിഎഫിൽ നിന്ന് യുഡിഫ് പിടിച്ചെടുത്തു. കോൺഗ്രസിലെ ജെസ്സി വർഗീസ് ജയിച്ചു. 78 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വാർഡ് പിടിച്ചെടുത്തത്. ആകെയുള്ള 13 സീറ്റിൽ യുഡിഎഫ്ന് ആറ് സീറ്റായി. ഒരു സ്വതന്ത്രന്റെ പിന്തുണ അടക്കം എൽഡിഎഫിനും ആറ് സീറ്റുണ്ട്. ബിജെപിക്കാണ് ഒരു സീറ്റ്.

ബിജെപി‌യിൽ നിന്ന് പിടിച്ചെടുത്തു; നെല്ലിക്കുഴി പഞ്ചായത്ത് ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫിന് ജയം

Follow Us:
Download App:
  • android
  • ios