
കൊല്ലം ചാത്തന്നൂരിൽ ബി ജെ പി പ്രവർത്തകനും ഫോട്ടോഗ്രാഫറുമായ വരിഞ്ഞം സുന്ദരൻമുക്ക് സ്വദേശി രാജീവിനെ കത്തികൊണ്ട് കുത്തി പരിക്കേൽപ്പിച്ചു. ഇന്ന് ജോലി കഴിഞ്ഞ് സ്റ്റുഡിയോ അടച്ച ശേഷം വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് രാജീവിന് നേരെ ആക്രമണമുണ്ടായത്. ആക്രമണത്തിൽ രാജീവിന്റെ തോളിനാണ് കുത്തേറ്റത്. വരിഞ്ഞം സ്വദേശി മൊട്ട വിഷ്ണു എന്ന വിഷ്ണു ആണ് ആക്രമിച്ചതെന്ന് ബി ജെ പി നേതാക്കൾ പറഞ്ഞു. ഡി വൈ എഫ് ഐ രാഷ്ട്രീയ പശ്ചാത്തലമുള്ള വിഷ്ണു, രാഷ്ട്രീയ വൈരാഗ്യം കൊണ്ടാണ് ആക്രമിച്ചതെന്നും ബി ജെ പി ആരോപിച്ചു. പരിക്കേറ്റ രാജീവിനെ ഉടൻ തന്നെ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. പ്രതിക്കായി തിരച്ചിൽ ഊർജ്ജിതമാണെന്നും ഉടൻ തന്നെ പിടിയിലാകുമെന്നും പൊലീസ് വ്യക്തമാക്കി.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam