കുന്നംകുളത്ത് ബിജെപി പ്രവർത്തകന് കുത്തേറ്റു; ബൈക്കിലെത്തിയ സംഘം കഴുത്തിൽ കുത്തിയെന്ന് യുവാവ്

Published : Apr 16, 2023, 10:31 PM ISTUpdated : Apr 16, 2023, 10:41 PM IST
കുന്നംകുളത്ത് ബിജെപി പ്രവർത്തകന് കുത്തേറ്റു; ബൈക്കിലെത്തിയ സംഘം കഴുത്തിൽ കുത്തിയെന്ന് യുവാവ്

Synopsis

വെസ്റ്റ് മങ്ങാട് ക്ഷേത്രത്തിനു സമീപത്ത് വെച്ച്  ബൈക്കിലെത്തിയ സംഘം തൻ്റെ കഴുത്തിൽ കുത്തുകയായിരുന്നുവെന്ന് ഗൗതം സുധി പറഞ്ഞു

തൃശൂർ: കുന്നംകുളം വെസ്റ്റ് മങ്ങാട് ബിജെപി പ്രവർത്തകന് കുത്തേറ്റു. ഏറത്ത് വീട്ടിൽ ഗൗതം സുധി (29) ക്കാണ് കഴുത്തിൽ കുത്തേറ്റത്. രാത്രി 8 മണിയോടെയായിരുന്നു സംഭവം. വെസ്റ്റ് മങ്ങാട് ക്ഷേത്രത്തിനു സമീപത്ത് വെച്ച്  ബൈക്കിലെത്തിയ സംഘം തൻ്റെ കഴുത്തിൽ കുത്തുകയായിരുന്നുവെന്ന് ഗൗതം സുധി പറഞ്ഞു. പരിക്കേറ്റ ഗൗതം സുധിയെ കുന്നംകുളം ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആക്രമണത്തിന് പിന്നിൽ സിപിഐ എം പ്രവർത്തകരാണെന്ന് ബിജെപി ആരോപിച്ചു. 

മണ്ണാർക്കാട് മ്ലാവ് വേട്ടക്കേസിൽ ഒളിവിൽ പോയ പ്രതികൾ പിടിയിൽ

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഉച്ചക്ക് രണ്ട് മണിക്ക് ജ്വല്ലറിയിൽ കയറി രണ്ട് പവന്റെ മൂന്ന് വളകളുമായി പുറത്തേക്കോടി +1 വിദ്യാർഥി; ബൈക്കിൽ കാത്തിരുന്ന് 21 കാരൻ, 3 പേരും പിടിയിൽ
യുവതിയെ കാണാനില്ലെന്ന് പരാതി, തെരച്ചിലിനിടെ മാളയിൽ യുവാവിനെയും യുവതിയെയും ഒരേ കയറിൽ മരിച്ച നിലയിൽ കണ്ടെത്തി