
കണ്ണൂർ: കണ്ണൂരിൽ ക്ഷേത്രം മേൽശാന്തിക്ക് വെട്ടേറ്റു. കണ്ണൂർ ചേലോറ കടക്കര ധർമ്മശാസ്താ ക്ഷേത്രം മേൽശാന്തി ഉണ്ണികൃഷ്ണൻ നമ്പൂതിരിക്കാണ് വെട്ടേറ്റത്. ക്ഷേത്രം ക്ലർക്കും മറ്റൊരു യുവാവും തമ്മിലുണ്ടായ പ്രശ്നം പരിഹരിക്കാൻ ഇടപെട്ടപ്പോൾ ആണ് വെട്ടേറ്റതെന്നാണ് വിവരം. എളയാവൂർ സൗത്തിലെ വിപിൻ എന്നയാൾ ആണ് വെട്ടിയതെന്നാണ് ലഭിക്കുന്ന സൂചന. വേട്ടേറ്റ മേൽശാന്തിയെ കണ്ണൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ കേസെടുത്ത് അന്വേഷണം നടത്തുമെന്ന് പൊലീസ് വ്യക്തമാക്കി. പ്രതിയെ ഉടൻ പിടികൂടുമെന്നും പൊലീസ് പറഞ്ഞു.
അതേസമയം നാവായിക്കുളത്ത് നിന്ന് പുറത്തുവരുന്ന ക്ഷേത്ര ഉത്സവ ആവശ്യത്തിന് എത്തിയ പവ്വർ യൂണിറ്റ് വാഹനം നിയന്ത്രണംവിട്ട് മറിഞ്ഞ് അപകടമുണ്ടായി എന്നതാണ്. വഹനത്തിനുള്ളിൽ കൂടുങ്ങിയ ഡ്രൈവറെ കല്ലമ്പലം ഫയർഫോഴ്സ് എത്തി രക്ഷപ്പെടുത്തി. പുലർച്ചെ പന്ത്രണ്ടരയോടെയാണ് അപകടം നടന്നത്. നിയന്ത്രണം വിട്ട വാഹനം സമീപത്തെ മതിലിൽ ഇടിച്ച് മറിയുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. നാവായികുളം ഡീസന്റ് മുക്ക് അയിരമൺനില ടി പി മൺസിലിൽ നഹാസ് (47) ആണ് അപകടത്തിൽപ്പെട്ടത്. വാഹനം മറിഞ്ഞ് കാലുകൾ വാഹനത്തിന്റെ അടിയിൽ കുടുങ്ങിയ നിലയിൽ ആയിരുന്നു. ഉടൻ കല്ലമ്പലം ഫയർഫോഴ്സ് ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ എസ് സുനിൽകുമാറിന്റെ നേതൃത്വത്തിൽ ഫയർ ആൻറ് റെസ്ക്യൂ ഓഫീസർ മാരായ പ്രവീൺ പി, ഷജീം വി എസ്, ശ്രീരാഗ് സി പി, അരവിന്ദൻ എം, അനീഷ് എൻ എൽ, അരവിന്ദ് ആർ, ഹോം ഗാർഡ് സലിം എ എന്നിവർ സ്ഥലത്തെത്തി. തുടർന്ന് ഹൈഡ്രോളിക് ഉപകരണം ഉപയോഗിച്ച് വാഹനം ഉയർത്തിയാണ് നഹാസിനെ രക്ഷിച്ചത്. ഇയാൾക്ക് നിസരപരിക്കുകൾ മാത്രമേ ഒള്ളു എന്ന് കല്ലമ്പലം ഫയർഫോഴ്സ് അധികൃതർ അറിയിച്ചു.