കോഴിക്കോട് സിപിഎം പ്രവർത്തകനെ വെട്ടിയ കേസ്: രണ്ട് ബിജെപി പ്രവർത്തകർ അറസ്റ്റിൽ

Published : Feb 18, 2026, 06:54 PM IST
BJP

Synopsis

കോഴിക്കോട് പേരാമ്പ്രയില്‍ സിപിഎം പ്രവര്‍ത്തകനായ ദിനേശനെ വെട്ടിപ്പരിക്കേല്‍പ്പിച്ച കേസില്‍ രണ്ട് ബി.ജെ.പി പ്രവര്‍ത്തകര്‍ അറസ്റ്റിലായി. നിതിന്‍ ആനന്ദ്, പ്രജീഷ് കുമാര്‍ എന്നിവരാണ് പിടിയിലായത്. വെട്ടേറ്റ ദിനേശന്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.

കോഴിക്കോട്: പേരാമ്പ്രയില്‍ സിപിഎം പ്രവര്‍ത്തകനെ വെട്ടിപ്പരിക്കേല്‍പ്പിച്ച സംഭവത്തില്‍ രണ്ട് ബി.ജെ.പി പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു. മുതുവണ്ണാച്ച വെള്ളപ്പാലന്‍കണ്ടി നിതിന്‍ ആനന്ദ്(38), മീത്തലെ പാറക്കലില്‍ പ്രജീഷ് കുമാര്‍(45) എന്നിവരാണ് പിടിയിലായത്. കോടതിയില്‍ ഹാജരാക്കിയ ഇരുവരെയും റിമാന്റ് ചെയ്തു. കേസില്‍ ഒരാള്‍ കൂടി പിടിയിലാകാനുണ്ടെന്നാണ് ലഭിക്കുന്ന വിവരം. കഴിഞ്ഞ ദിവസമാണ് പാര്‍ട്ടി പ്രവര്‍ത്തകനായ കുനീമ്മല്‍ ദിനേശന് വെട്ടേറ്റത്. രാത്രിയില്‍ വീട്ടിലേക്ക് പോകുന്ന വഴയില്‍ വച്ചാണ് ദിനേശന് നേരെ ആക്രമണമുണ്ടായത്. ബൈക്കില്‍ വെളുത്തപറമ്പത്ത് നിന്നും മുതവണ്ണാച്ച റോഡിലൂടെ പാറക്കെട്ടിലെ വീട്ടിലേക്ക് പോകുന്ന വഴിയില്‍ വച്ച് സംഘം ചേര്‍ന്ന് ആക്രമിക്കുകയായിരുന്നു. തലയ്ക്കും കൈക്കും വെട്ടേറ്റ ദിനേശനെ ഉടന്‍ തന്നെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇദ്ദേഹം ഇപ്പോൾ ചികിത്സയിൽ കഴിയുകയാണ്. അപകട നില തരണം ചെയ്തതായാണ് ലഭിക്കുന്ന വിവരം.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

കൊല്ലത്ത് എസ്എഫ്ഐ നേതാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി
പെറ്റി അടിച്ച പൊലീസുകാരനൊപ്പം എടുത്ത സെൽഫി സിനിമയിലത്തിച്ചു,‘ആക്ഷൻ ഹീറോ ബിജു’വിലൂടെ ശ്രദ്ധേയനായ ‘അൽകു’വിന് പാതിരാത്രി മദ്യ വില്പന, പിടിയിൽ