പൂന്തോപ്പ് സെമിത്തേരിയിൽ ലഹരിവസ്തുക്കൾ ഉപയോഗിച്ച് റീൽസ് ചിത്രീകരണം, നാലാമനും പിടിയിൽ

Published : Apr 01, 2026, 11:50 AM IST
poonthopp cemetry reels arrest

Synopsis

ലഹരിമരുന്നുകൾ ഉപയോഗിച്ചശേഷം സമൂഹമാധ്യമങ്ങളിലൂടെ വീരപരിവേഷം നേടാനായി പള്ളി സെമിത്തേരിയിൽ അതിക്രമിച്ചുകയറി യുവാക്കളുടെ സംഘം റീൽസ് ചെയ്യുകയായിരുന്നു. കറുത്ത വസ്ത്രങ്ങൾ അണിഞ്ഞ് സെമിത്തേരിയിലെ കുരിശിൽ തലകീഴായി കിടന്നായിരുന്നു റീൽസ് ചിത്രീകരണം.

ആലപ്പുഴ:പൂന്തോപ്പ് പള്ളിയിലെ സെമിത്തേരിയിൽ അതിക്രമിച്ചുകയറി ലഹരിവസ്തുക്കൾ ഉപയോഗിക്കുകയും റീൽസ് ചിത്രീകരിച്ച് സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്ത കേസിൽ നാലാമനും അറസ്റ്റിൽ. ആലപ്പുഴ വലിയമരം വാർഡിൽ അപ്പു മൻസിലിൽ നെഹർഷാദിനെയാണ് (20) നോർത്ത് പൊലീസ് പിടികൂടിയത്. എസ്എച്ച്ഒ അരുൺ എം ജെയുടെ നേതൃത്വത്തിലുള്ള സംഘം ഇന്നലെ അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി. കേസുമായി ബന്ധപ്പെട്ട് മറ്റ് മൂന്നുപേർ നിലവിൽ റിമാൻഡിലാണ്. ഇതോടെ കേസിലെ മുഴുവൻ പ്രതികളും പിടിയിലായി. പള്ളി അധികാരികളുടെ പരാതിയിൽ നോർത്ത് പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് സിസിടിവി ക്യാമറകൾ ഉൾപ്പെടെ പരിശോധിച്ചാണ് പ്രതികളെ തിരിച്ചറിഞ്ഞത്. ലഹരിമരുന്നുകൾ ഉപയോഗിച്ചശേഷം സമൂഹമാധ്യമങ്ങളിലൂടെ വീരപരിവേഷം നേടാനായി പള്ളി സെമിത്തേരിയിൽ അതിക്രമിച്ചുകയറി യുവാക്കളുടെ സംഘം റീൽസ് ചെയ്യുകയായിരുന്നു. കറുത്ത വസ്ത്രങ്ങൾ അണിഞ്ഞ് സെമിത്തേരിയിലെ കുരിശിൽ തലകീഴായി കിടന്നായിരുന്നു റീൽസ് ചിത്രീകരണം. സംഭവത്തിൽ സഞ്ചയ് സത്യൻ (18), സച്ചിൻ സത്യൻ (18), അൻസിൽ (18) എന്നിവരെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വീഡിയോ കാണാം

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പഞ്ചായത്ത് ഓഫീസിൽ കയറിയ കാട്ടുപോത്ത് വിരണ്ടോടി, ഹോട്ടലിലും ബാങ്കിലും പരാക്രമം; രണ്ട് പേർക്ക് പരിക്ക്
ആലുവയിൽ നിയന്ത്രണം വിട്ട ലോറി ബസ് സ്റ്റോപ്പിലേക്കും തൊട്ടടുത്ത കടയിലേക്കും ഇടിച്ചു കയറി അപകടം, 3 പേർക്ക് പരിക്കേറ്റു