
മാനന്തവാടി: മാനന്തവാടി തോണിച്ചാലിൽ മലഞ്ചരക്ക് കടയിൽ മോഷണം. എൻ പി ബനാന ഏജൻസിയിലാണ് കള്ളൻ കയറിയത്. കള്ളൻ പണമായിട്ട് ഒന്നും കൊണ്ടുപേയില്ലെങ്കിലും മൊത്തം രണ്ട് ലക്ഷത്തോളം രൂപയുടെ സാധനങ്ങളാണ് കൊണ്ടുപോയത്. ഒമ്പത് ചാക്ക് കുരുമുളകാണ് മോഷ്ടാവ് തോണിച്ചാലിലെ മലഞ്ചരക്ക് കടയിൽ നിന്നും കൊണ്ടുപോയത്. പൂട്ട് പൊളിച്ചാണ് മോഷ്ടാക്കൾ അകത്ത് കയറിയത്. നിലവിലെ വില നോക്കിയാൽ, രണ്ടര ലക്ഷത്തോളം രൂപയുടെ മുതലാണ് നഷ്ടപ്പെട്ടതെന്ന് കടയുടമ പറഞ്ഞു. പൊലീസ് കേസെടുത്ത് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.
സംഭവം ഇങ്ങനെ
എൻ പി ബിജുവിന്‍റെ ഉടമസ്ഥതയിൽ തോണിച്ചാലിലുള്ള എൻ പി ബനാന ഏജൻസിയിലാണ് ഇന്ന് പുലർച്ചെയോടെ മോഷണം നടന്നത്. മൊത്തം 9 ചാക്ക് കുരുമുളകാണ് ഇവിടെ നിന്നും നഷ്ട്ടപ്പെട്ടിട്ടുണ്ട്. പൂട്ട് പൊളിച്ചാണ് മോഷണം നടത്തിയിട്ടുള്ളത്. 21 ചാക്ക് കുരുമുളകും, അര ചാക്ക് കാപ്പിയുമാണ് കടയിലുണ്ടായിരുന്നത്. ഇതിൽ 9 ചാക്ക് കുരുമുളകാണ് നഷ്ട്ടപ്പെട്ടത്. മേശയിലുണ്ടായിരുന്ന പണം നഷ്ടപ്പെട്ടില്ല. ജീവനക്കാരൻ കട തുറക്കുന്നതിനായി എത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. നിലവിലെ വിപണി വിലയനുസരിച്ച് രണ്ട് ലക്ഷത്തിൽപരം രൂപയുടെ നഷ്ടം കണക്കാക്കുന്നതായി ബിജു പറഞ്ഞു. സമീപത്ത് കച്ചവട സ്ഥാപനത്തിലെ സി സി ടി വി യിൽ പുലർച്ചെ രണ്ടിനും മൂന്നിനുമിടയിൽ വാഹനം കടന്ന് പോയതിന്‍റെ ദൃശ്യങ്ങൾ ഉള്ളതായി സൂചനയുണ്ട്. മാനന്തവാടി എസ് എച്ച് ഒ എം എം അബ്ദുൾ കരീം, എസ് ഐ കെ കെ സോബിൻ , വിരലടയാള വിദഗ്ധർ എന്നിവർ സംഭവ സ്ഥലം സന്ദർശിച്ച് പരിശോധന നടത്തി. കേസെടുത്ത് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്. പ്രതികളെ ഉടൻ പിടികുടാനാകുമെന്നാണ് പ്രതീക്ഷയെന്നും പൊലീസ് വിവരിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam