അത് ബോംബല്ല! കണ്ണൂർ പൊയിലൂരിൽ 13കാരന് സ്ഫോടനത്തിൽ പരിക്കേറ്റ സംഭവം, പൊട്ടിയത് പടക്കം

Published : May 06, 2026, 11:22 PM ISTUpdated : May 06, 2026, 11:49 PM IST
kannur blast

Synopsis

ജനൽ കർട്ടൻ പൈപ്പിന്റെ അറ്റത്ത് അലങ്കാരത്തിന് ഉപയോഗിക്കുന്ന സ്റ്റീൽ ബോളിലാണ് കുട്ടികൾ വെടിമരുന്ന് നിറച്ചത്

കണ്ണൂർ: കണ്ണൂർ വടക്കേ പൊയിലൂരിൽ സ്ഫോടനത്തിൽ പതിമൂന്നുകാരന് പരിക്കേറ്റ സംഭവത്തിൽ പൊട്ടിത്തെറിച്ചത് ബോംബ് അല്ലെന്ന് വിലയിരുത്തൽ. സ്റ്റീൽ ബോളിൽ ഓലപ്പടക്കത്തിലെ വെടിമരുന്ന് നിറച്ച് കത്തിച്ചതാണ് സ്ഫോടനത്തിന് കാരണമായതെന്നാണ് നിഗമനം. ജനൽ കർട്ടൻ പൈപ്പിന്റെ അറ്റത്ത് അലങ്കാരത്തിന് ഉപയോഗിക്കുന്ന സ്റ്റീൽ ബോളിലാണ് കുട്ടികൾ വെടിമരുന്ന് നിറച്ചത്. കളിക്കുന്നതിനിടെ സംഭവിച്ചതെന്ന് കുട്ടികളുടെ മൊഴി. ഫോറൻസിക് പരിശോധന ഫലത്തിന് ശേഷം സ്ഥിരീകരണമുണ്ടാകുമെന്ന് സൂചന. ഇന്നലെയാണ് കണ്ണൂർ വടക്കെ പൊയിലൂരുള്ള മുഹമ്മദ് ഷഹദിന് സ്ഫോടനത്തിൽ പരിക്കേറ്റത്. പരിക്കേറ്റ കുട്ടിയെ തലശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഹാൻഡിലിൽ നിന്നൊരു ശബ്ദം, നോക്കും മുന്നെ യുവതിയെ പാമ്പ് കൊത്തി; കടിയേറ്റത് സ്കൂട്ടർ ഓടിച്ച് പോകവെ, യുവതി ആശുപത്രിയിൽ
പിഎസ്‍സി പരീക്ഷക്കിടെ ഹൈടെക് കോപ്പിയടി! രഹസ്യമായി ഹാളിൽ മൊബൈൽ കയറ്റി, ബ്ലൂടൂത്ത് ഉപയോഗിച്ച് കോപ്പിയടിക്കവെ പിടിവീണു