സംഭരണ ശേഷി 2403 അടി, 2372.5 അടി ആയതോടെ ഇടുക്കി ഡാമിൽ ബ്ലൂ അല‍ർട്ട്; ജാഗ്രത തുടരണം, മഴ കുറയുമെന്ന് പ്രവചനം

Published : Jul 27, 2025, 10:18 AM IST
idukki Dam

Synopsis

ഇടുക്കി ഡാമിൽ ജലനിരപ്പ് 2372.5 അടിയായതോടെ ബ്ലൂ അലർട്ട് പ്രഖ്യാപിച്ചു. 2403 അടിയാണ് ഡാമിന്റെ സംഭരണ ശേഷി, 2379.5 അടിയിലെത്തിയാൽ റെഡ് അലർട്ട് പ്രഖ്യാപിക്കും. സംസ്ഥാനത്തെ മറ്റു പല ഡാമുകളിലും റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ഇടുക്കി: കനത്ത മഴ തുടരമ്പോൾ ഇടുക്കി ഡാമിൽ ബ്ലൂ അലർട്ട് പ്രഖ്യാപിച്ചു. ജലനിരപ്പ് 2372.5 അടി ആയതോടെ ആണ് നീല അലർട്ട് നൽകിയത്. 2403 അടി ആണ് സംഭരണ ശേഷി. റൂൾ കർവ് പ്രകാരം 2379.5 അടി ആയാൽ റെഡ് അലർട്ട് പ്രഖ്യാപിക്കും. കഴിഞ്ഞ വർഷത്തെ ഈ സമയത്ത് ഉള്ളതിനേക്കാൾ ജലനിരപ്പ് ഇപ്പോൾ ഡാമിലുണ്ട്. സംസ്ഥാനത്ത് വിവിധ ഡാമുകളിൽ റെ‍ഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

റെഡ് അലർട്ട് ഡാമുകൾ

ബാണസുര സാഗർ (90.37%)

ഷോളയാർ (98.1%)

മാട്ടുപെട്ടി (93.4%)

പൊന്മുടി (93.3%)

കുട്ട്യാടി ( 98.7%)

പോരിങ്ങൽ കൂത്ത് (73.7%)

കല്ലാർകുട്ടി ( 95.2%)

ലോവർ പെരിയാർ (97. 2%)

മൂഴിയാർ (90.3%)

മുൻ ദിവസങ്ങളെ അപേക്ഷിച്ചു മഴയുടെ തീവ്രത പൊതുവെ ഇന്ന് കുറയുമെന്നാണ് കാലാവസ്ഥ പ്രവചനം. എങ്കിലും മഴ സാധ്യത നിലനിൽക്കുകയാണ്. വടക്കൻ ജില്ലകളിൽ ഇന്നും ശക്തമായ മഴക്കും കാറ്റിനും സാധ്യതയുണ്ട്. ഇന്ന് ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലാണ് ഇന്ന് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. കേരളത്തിനു മുകളിൽ വടക്ക് പടിഞ്ഞാറൻ കാറ്റ് ശക്തമാണ്. ഗുജറാത്ത്‌ തീരം മുതൽ വടക്കൻ കേരള തീരം വരെ തീരത്തോട് ചേർന്നുള്ള ന്യൂനമർദ പാത്തി സ്ഥിതിചെയ്യുന്നുണ്ട്. ഇതാണ് കേരളത്തിൽ ശക്തമായ മഴക്കുള്ള കാരണം.

PREV
BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

പുതിയ മാരുതി കാർ വാങ്ങിയപ്പോൾ ഫുൾ തുരുമ്പ്, കൂടാതെ നിറവും മാറി; പരാതിക്കാരിയുടെ നിയപോരാട്ടം വിജയം, പുതിയ കാർ നൽകണം
ഇന്ന് വൈകീട്ട് 6.25ന് കേരളത്തിന്റെ ആകാശത്ത് പ്രത്യക്ഷപ്പെടും, ആറ് മിനിറ്റിന് ശേഷം അസ്തമിക്കും, വേ​ഗം റെഡിയായിക്കോളൂ