
കോഴിക്കോട്: കോഴിക്കോട് സെൻട്രൽ മത്സ്യമാർക്കറ്റ് നവീകരിക്കാനുള്ള കോര്‍പ്പറേഷന്‍ നീക്കത്തിനെതിരെ പ്രതിഷേധവുമായി ഒരു വിഭാഗം തൊഴിലാളികൾ. കോർപ്പറേഷന്‍റെ തീരുമാനം നടപ്പിലായാൽ തൊഴിൽ നഷ്ടപ്പെടുമെന്നാണ് ഇവരുടെ ആശങ്ക. ചുരുക്കം ചിലരുടെ എതിർപ്പ് പരിഗണിച്ച് പദ്ധതി മാറ്റില്ലെന്നാണ് കോർപ്പറേഷന്‍റെ നിലപാട്.
55 കോടി രൂപ ചെലവഴിച്ച് ആധുനിക മാർക്കറ്റ് ഒരുക്കുന്നതാണ് പദ്ധതി. ഷോപ്പിംഗ് കോംപ്ലക്സിന്‍റെ മാതൃകയിൽ രണ്ട് നിലകളിലായി മത്സ്യ ലേലത്തിനും ചില്ലറ വിൽപനയ്ക്കും സൗകര്യമൊരുക്കുകയാണ് ലക്ഷ്യം. മത്സ്യവിഭവങ്ങൾ ലഭിക്കുന്ന റസ്റ്റോറന്‍റുകളും റിക്രിയേഷൻ ഹാളും ഉൾപ്പെടുത്തി ഹൈടെക്ക് ആക്കുകയാണ് കോർപ്പറേഷന്‍റെ ലക്ഷ്യം.പുതിയ മാർക്കറ്റ് നിർമ്മിക്കുന്നത് വരെ താത്കാലിക സംവിധാനത്തിനായി 55 സെന്‍റ് ഭൂമി കോർപ്പറേഷൻഏറ്റെടുക്കുകയും ചെയ്തു.
എന്നാൽ ഇപ്പോഴുള്ള തീരുമാനം തൊഴിൽ നഷ്ടപ്പെടുന്നതിന് കാരണമാകുമെന്നാണ് ഒരു വിഭാഗം ജീവനക്കാരുടെ ആക്ഷേപം. കോർപ്പറേഷൻ അധികൃതർ വിളിച്ച ഒത്തുതീർപ്പ് ചർച്ചകളിൽ എതിർപ്പുന്നയിച്ച തൊഴിലാളികൾ പങ്കെടുത്തിരുന്നില്ല. എന്നാൽ ഭൂരിഭാഗം കച്ചവടക്കാരും താത്കാലിക സംവിധാനത്തിലേക്ക് മാറാൻ തീരുമാനിച്ച സാഹചര്യത്തിൽ ചുരുക്കം ചില ആളുകൾ ഉയർത്തുന്ന എതിർപ്പുകൾ അവഗണിച്ച് മുന്നോട്ടുപോകാനാണ് കോർപ്പറേഷന്‍റെ തീരുമാനം.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam