മലപ്പുറത്ത് നങ്കൂരത്തിൽ കെട്ടി താഴ്ത്തിയ നിലയിൽ മൃതദേഹം കണ്ടെത്തി, ദുരൂഹത

Published : Aug 21, 2026, 06:42 PM IST
dead body

Synopsis

നങ്കൂരത്തിൽ കെട്ടി താഴ്ത്തിയ നിലയിൽ ആയിരുന്നു മൃതദേഹം. മത്സ്യബന്ധനത്തിന് പോകാനിരുന്ന ‘സമർഖന്ദ്’ എന്ന ബോട്ടിലെ മത്സ്യത്തൊഴിലാളികൾ ആണ് ചാക്കിൽ കെട്ടിയ നിലയിൽ സ്ത്രീയുടെ മൃതദേഹം കണ്ടത്.

മലപ്പുറം: മലപ്പുറം പുറത്തൂർ പടിഞ്ഞാറേക്കര തിരൂർ പുഴയിൽ നിന്ന് ചാക്കിൽ കെട്ടിയ നിലയിൽ മൃതദേഹം കണ്ടെത്തി. നങ്കൂരത്തിൽ കെട്ടി താഴ്ത്തിയ നിലയിൽ ആയിരുന്നു മൃതദേഹം. മത്സ്യബന്ധനത്തിന് പോകാനിരുന്ന ‘സമർഖന്ദ്’ എന്ന ബോട്ടിലെ മത്സ്യത്തൊഴിലാളികൾ ആണ് ചാക്കിൽ കെട്ടിയ നിലയിൽ സ്ത്രീയുടെ മൃതദേഹം കണ്ടത്. മത്സ്യബന്ധനത്തിന് പോകാൻ നങ്കൂരം പൊക്കിയപ്പോൾ ചാക്ക് കെട്ടിയ നങ്കൂരത്തിൽ കുടുങ്ങുകയായിരുന്നു. കഴിഞ്ഞ ദിവസം പടിഞ്ഞാറേക്കരയിൽ നിന്ന് കാണാതായ ദമ്പതികളിൽ യുവതിയുടെതെന്ന് സംശയം. പൊലീസ് അന്വേഷണം ആരംഭിച്ചു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഓണപ്പാട്ടിലൂടെ ലോക റെക്കോർഡ് സ്വന്തമാക്കി കുന്നംകുളം ഗുഡ് ഷെപ്പേർഡ് സി.എം.ഐ. സ്കൂൾ
പുന്നമടയിൽ ആര്? 72-ാമത് നെഹ്റു ട്രോഫി ജലോത്സവം, വിവിധ വിഭാഗങ്ങളിലായി 71 വള്ളങ്ങൾ