4 മാസം മുമ്പ് കാനഡയിൽ നിന്നെത്തി, സ്വിമ്മിംഗ് പൂളിൽ കണ്ടെത്തിയത് വീട്ടമ്മയുടെ ജഡം; മരണം പൊള്ളലേറ്റ്, ദുരൂഹത

Published : Dec 02, 2023, 09:07 PM IST
4 മാസം മുമ്പ് കാനഡയിൽ നിന്നെത്തി, സ്വിമ്മിംഗ് പൂളിൽ കണ്ടെത്തിയത് വീട്ടമ്മയുടെ ജഡം; മരണം പൊള്ളലേറ്റ്, ദുരൂഹത

Synopsis

ഫാം സന്ദർശിക്കാൻ എത്തിയവരാണ് സ്വിമ്മിംഗ് പൂളിൽ മൃതദേഹം കണ്ടത്. നാല് മാസം മുൻപാണ് ജോയ്സും ഭർത്താവ് ജെ എബ്രഹാമും കാനഡയിൽ നിന്ന് തിരിച്ചെത്തിയത്

ഇടുക്കി: സ്വകാര്യ ഫാമിലെ സ്വിമ്മിംഗ് പൂളിൽ ദുരൂഹ സാഹചര്യത്തിൽ വീട്ടമ്മയുടെ ജഡം  കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ മരണം പൊള്ളലേറ്റെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്. ശരീരത്തിന്റെ 76 ശതമാനം പൊള്ളലേറ്റതായാണ് റിപ്പോർട്ട്. പോസ്റ്റ്‍മോര്‍ട്ടത്തിന് ശേഷം നെല്ലിപ്പാറ സെന്റ് സേവിയേഴ്സ് പള്ളിയിൽ ഇന്ന് വൈകിട്ട് അഞ്ചോടെ സംസ്കാരം നടത്തി. വാഴവര മോര്‍പ്പാളയില്‍ എം ജെ എബ്രഹാമിന്റെ ഭാര്യ ജോയ്‌സിന്റെ(52) മൃതദേഹമാണ് വെള്ളിയാഴ്ച ഉച്ചയ്ക്ക് 1.30 ഓടെ കണ്ടെത്തിയത്.

ഫാം സന്ദർശിക്കാൻ എത്തിയവരാണ് സ്വിമ്മിംഗ് പൂളിൽ മൃതദേഹം കണ്ടത്. നാല് മാസം മുൻപാണ് ജോയ്സും ഭർത്താവ് ജെ എബ്രഹാമും കാനഡയിൽ നിന്ന് തിരിച്ചെത്തിയത്. ഇവരുടെ വീടും സ്ഥലവും പാട്ടത്തിന് കൊടുത്തതിനാൽ ഫാം സ്ഥിതി ചെയ്യുന്ന തറവാട് വീട്ടിൽ ഇളയ അനുജൻ ഷിബുവിനൊപ്പമാണ് താമസിച്ചിരുന്നത്.

ഷിബുവിന്റെ ഉടമസ്ഥതയിലുള്ളതാണ് ഫാം. ജോയ്സ് ഉൾപ്പടെ താമസിക്കുന്ന തറവാട് വീടിനുള്ളിൽ തീപിടിച്ചതിന്റെ ലക്ഷണങ്ങളുണ്ട്. സംഭവത്തില്‍ ജോയ്‌സിന്റെ ഭര്‍ത്താവ് എം ജെ എബ്രഹാം(ലാലിച്ചന്‍), ഇയാളുടെ അനുജന്‍ ഷിബുവിന്റെ ഭാര്യ ഡയാന എന്നിവരുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. കട്ടപ്പന ഡിവൈഎസ്പി വി എ നിഷാദ്‌മോന്റെ നേതൃത്വത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്. 

'2045ഓടെ പ്രമേഹബാധിതരുടെ എണ്ണം 783 ദശലക്ഷത്തിലെത്തും'; ഭയാനകമായ അവസ്ഥ മറ്റൊന്നെന്ന് വിദഗ്ധര്‍

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV
Read more Articles on
click me!

Recommended Stories

ഇലക്ഷൻ പ്രമാണിച്ച് മദ്യശാലകൾ അവധി, റബ്ബർ തോട്ടത്തിൽ ചാക്കിൽ ഒളിപ്പിച്ച നിലയിൽ മദ്യക്കുപ്പികൾ, പിടിച്ചെടുത്തു
തദ്ദേശ തെരഞ്ഞെടുപ്പ്: തിരുവനന്തപുരം ജില്ലയിൽ പോളിംഗ് വിതരണ- സ്വീകരണ കേന്ദ്രങ്ങളായ സ്കൂളുകൾക്ക് നാളെ അവധി