കോഴിക്കോട് തോണി തലകീഴായി മറിഞ്ഞ് കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി

Published : Jul 14, 2022, 12:53 PM IST
കോഴിക്കോട് തോണി തലകീഴായി മറിഞ്ഞ് കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി

Synopsis

മുത്തായത്ത് കോളനിയിലെ ഷിഹാബിന്റെ മൃതദേഹമാണ് തിരച്ചിൽ നടത്തിയ മത്സ്യത്തൊഴിലാളികൾ കണ്ടെടുത്തത്. 

കോഴിക്കോട് : മൂടാടിയിൽ കഴിഞ്ഞ ദിവസം കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കൊയിലാണ്ടി ഹാർബറിനടുത്ത് നിന്ന് കണ്ടെടുത്തു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയതായി അധികൃതർ അറിയിച്ചു. മുത്തായത്ത് കോളനിയിലെ ഷിഹാബിന്റെ മൃതദേഹമാണ് തിരച്ചിൽ നടത്തിയ മത്സ്യത്തൊഴിലാളികൾ കണ്ടെടുത്തത്. 

ജൂലൈ 12ന് രാവിലെ ഉരുപുണ്യകാവ് ക്ഷേത്രത്തിന് സമീപം മത്സ്യബന്ധനം കഴിഞ്ഞ് കരയ്ക്കടുക്കാറായ തോണി തലകീഴായി മറിയുകയായിരുന്നു. മൂന്ന് പേരാണ് തോണിയിലുണ്ടായിരുന്നത്. രണ്ടു പേർ നീന്തി രക്ഷപ്പെട്ടിരുന്നു. കോസ്റ്റ് ​ഗാർഡിന്റെ രണ്ടു കപ്പലുകൾ, നേവിയുടെ ഹെലികോപ്ടർ, പൊലീസ്, ഫയർ ഫോഴ്സ്, മത്സ്യത്തൊഴിലാളികൾ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് തിരച്ചിൽ നടത്തിയത്.

PREV
Read more Articles on
click me!

Recommended Stories

സ്വകാര്യ ബസ് കഴുകിയ ശേഷം തിരികെ കൊണ്ടുവരുമ്പോൾ നിയന്ത്രണം നഷ്ടമായി കാറുകളും വൈദ്യതി പോസ്റ്റും തകർത്തു, മദ്യപിച്ചിരുന്നതായി സംശയം
തൃശൂർ എഞ്ചിനീയറിംഗ് കോളേജിലെ വിദ്യാർത്ഥി മരിച്ച നിലയിൽ, മൃതദേഹം കണ്ടെത്തിയത് ഹോസ്റ്റൽ മുറിയിൽ