മീനച്ചിലാറ്റിൽ കുളിക്കാനിറങ്ങി കാണാതായ 2 വിദ്യാർത്ഥികളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി

Published : May 04, 2025, 03:59 PM IST
മീനച്ചിലാറ്റിൽ കുളിക്കാനിറങ്ങി കാണാതായ 2 വിദ്യാർത്ഥികളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി

Synopsis

ഇന്നലെയാണ് ഭരണങ്ങാനം അസീസി ഭാഷ പഠന കേന്ദ്രത്തിലെ 2 വിദ്യാർത്ഥികളെ വിലങ്ങുചിറ പാലത്തിനു സമീപത്തു വെച്ച് കാണാതായത്.

കോട്ടയം: ഭരണങ്ങാനത്ത് ‌മീനച്ചിലാറ്റിൽ കുളിക്കാനിറങ്ങി കാണാതായ രണ്ട് വിദ്യാർത്ഥികളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി. മുണ്ടക്കയം സ്വദേശി ആൽബിൻ ജോസഫി (21) ന്റെ മൃതദേഹം ആണ് കിട്ടിയത്. ഇടുക്കി അടിമാലി സ്വദേശി അമൽ കെ ജോമോന് വേണ്ടി തെരച്ചിൽ തുടരുകയാണ്. നാട്ടുകാരും ഫയർഫോഴ്‌സും ചേർന്നു നടത്തിയ തെരച്ചിലിൽ ആണ് മൃതദേഹം കിട്ടിയിരിക്കുന്നത്. 

ഇന്നലെയാണ് ഭരണങ്ങാനം അസീസി ഭാഷ പഠന കേന്ദ്രത്തിലെ 2 വിദ്യാർത്ഥികളെ വിലങ്ങുചിറ പാലത്തിനു സമീപത്തു വെച്ച് കാണാതായത്. ഇന്നലെ നാല് വിദ്യാർത്ഥികളാണ് മീനച്ചിലാറ്റിൽ കുളിക്കാനിറങ്ങിയത്. ഇവരിൽ രണ്ട് പേരെ കാണാതാവുകയായിരുന്നു. ഇന്നലെ മുതൽ വിദ്യാർത്ഥികൾക്കായി തെരച്ചിൽ നടത്തി വരികയായിരുന്നു. 

PREV
Read more Articles on
click me!

Recommended Stories

പേടിച്ചോടിയ കുട്ടി മാതാപിതാക്കളോട് വിവരം പറഞ്ഞു, നിർണായകമായത് സിസിടിവി ദൃശ്യം; കൊല്ലത്ത് നഗ്നതാ പ്രദർശനം നടത്തിയ യുവാവ് പിടിയിൽ
ചുരം കയറുന്നവര്‍ ശ്രദ്ധിക്കുക: ഗതാഗത നിയന്ത്രണം, ബസുകളൊഴികെയുള്ള വാഹനങ്ങൾക്ക് അനുമതിയില്ല, താമരശ്ശേരി ചുരത്തിലെ നിയന്ത്രണങ്ങളറിയാം