തിരുവനന്തപുരത്ത് വീടുകൾക്ക് നേരെ ബോംബേറ്: 2 യുവാക്കൾക്ക് പരിക്കേറ്റു, ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Published : Oct 30, 2023, 11:46 PM ISTUpdated : Oct 30, 2023, 11:51 PM IST
തിരുവനന്തപുരത്ത് വീടുകൾക്ക് നേരെ ബോംബേറ്: 2 യുവാക്കൾക്ക് പരിക്കേറ്റു, ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Synopsis

കഠിനംകുളം പൊലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി. കേസിൽ ആരും പിടിയിലായിട്ടില്ല

തിരുവനന്തപുരം: വീടുകൾക്ക് നേരെ ബോംബെറിഞ്ഞു. തിരുവനന്തപുരം പെരുമാതുറ മാടൻ‌വിളയിലാണ് സംഭവം. ആക്രമണത്തിൽ രണ്ടു യുവാക്കൾക്ക് പരിക്കേറ്റു. മാടൻവിള സ്വദേശികളായ അർഷിത്, ഹുസൈൻ എന്നിവർക്കാണ് പരിക്കേറ്റത്.  പരിക്കേറ്റവരെ ഉടൻ തന്നെ ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ഇന്ന് രാത്രി പത്തരയോടെ കാറിലെത്തിയ നാലംഗ സംഘമാണ് ബോംബാക്രമണം നടത്തിയത്. ആക്രമണത്തിൽ വീടുകൾക്കും വാഹനങ്ങൾക്കും കേടുപാടുണ്ടായി. കഠിനംകുളം പൊലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി. കേസിൽ ആരും പിടിയിലായിട്ടില്ല. ഗുണ്ടാ ആക്രമണമെന്നാണ് സംശയം. വ്യക്തിവിരോധം തീർക്കാനുള്ള ആക്രമണമെന്ന് പൊലീസും സംശയിക്കുന്നു. മൂന്ന് വീടുകൾക്ക് നേരെയുണ്ടായ ആക്രമണത്തിൽ നിരവധി ബോംബുകൾ എറിഞ്ഞതായി പ്രദേശവാസികൾ പറയുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഓട്ടോയെ മറികടക്കുന്നതിനിടെ അതേ ഓട്ടോയിൽ ബൈക്കിടിച്ച് അപകടം; പാലക്കാട് സുഹൃത്തുക്കൾക്ക് ദാരുണാന്ത്യം
വില്ലേജ് ഓഫീസിൽ മിന്നൽ പരിശോധന നടത്തി വിജിലൻസ്: ഓഫീസിൽ നിന്നും വാഹനത്തിൽ നിന്നും പണവും മദ്യവും പിടിച്ചെടുത്തു