
തിരുവനന്തപുരം: നഗരത്തിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ മനുഷ്യബോംബ് സ്ഫോടനം നടത്തുമെന്ന് ഇ-മെയിൽ സന്ദേശം. തമ്പാനൂരിലെ ഹോട്ടൽ ഫോർട്ട് മാനറിലാണ് സന്ദേശമെത്തിയത്. ഉച്ചക്ക് രണ്ടേകാലിന് മുമ്പ് സ്ഫോടനം നടത്തുമെന്നായിരുന്നു മുന്നറിയിപ്പ്. ബോംബ് സ്ക്വാഡ് അടക്കം മണിക്കൂറുകളോളം തെരച്ചിൽ നടത്തിയെങ്കിലും സംശകരമായി ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ല. അടുത്തിടെ നഗരത്തിലെ മറ്റ് രണ്ട് ഹോട്ടലുകളുകളിലും ഇത്തരത്തില്‍ ഇ-മെയിൽ വഴി വ്യാജ ബോംബ് ഭീഷണി സന്ദേശങ്ങൾ എത്തിയിരന്നു. ഈ സാഹചര്യത്തിൽ ഈ മെയിൽ അയച്ചയാളെ കണ്ടെത്താൻ അന്വേഷണം ആരംഭിച്ചതായി ഡിസിപി ദേശ്മുഖ് മാധ്യമങ്ങളോട് പറഞ്ഞു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam