ചെറുതിലെ വനം വകുപ്പുകാർ എടുത്തു വളർത്തിയ മലയണ്ണാൻ രണ്ടാഴ്ച മുമ്പാണ് ചാടിപ്പോയത്.
തൃശ്ശൂർ : നാട്ടുകാർക്ക് ശല്യമായ മാന്നാമംഗലത്തെ മലയണ്ണാൻ കൂട്ടിലായി. വനംവകുപ്പ് വെച്ച കൂട്ടിലാണ് മലയണ്ണാൻ കുടുങ്ങിയത്. വളരെ ചെറുതായിരുന്ന കാലത്ത് വനംവകുപ്പ് ഉദ്യോഗസ്ഥർ എടുത്ത് വളർത്തിയ മലയണ്ണാൻ രണ്ടാഴ്ച മുമ്പാണ് ചാടിപ്പോയത്. സമീപ പ്രദേശങ്ങളിലെല്ലാം കറങ്ങി മലയണ്ണാൻ പ്രദേശത്തുള്ളവരെ ആക്രമിക്കുന്നതും കടിക്കുകയും ചെയ്യുന്നത് പതിവായതോടെ വലിയ ഭീതി ഉണ്ടാക്കിയിരുന്നു. പിടിക്കാനെത്തിയ വാച്ചർക്കും കടിയേറ്റിരുന്നു. പിന്നാലെയാണ് കൂട് സ്ഥാപിച്ചത്.
