വയനാട് കുടുംബ കോടതിയിൽ ബോംബ് ഭീഷണി 

Published : Feb 20, 2025, 02:27 PM ISTUpdated : Feb 20, 2025, 02:52 PM IST
വയനാട് കുടുംബ കോടതിയിൽ ബോംബ് ഭീഷണി 

Synopsis

ഇ-മെയിൽ വഴിയാണ് ബോംബ് വെച്ചെന്ന ഭീഷണി സന്ദേശം ലഭിച്ചത്. 

കൽപ്പറ്റ : വയനാട് കൽപ്പറ്റയിൽ കുടുംബ കോടതിയിൽ ബോംബ് ഭീഷണി. കോടതിയിൽ ബോംബ് വെച്ചെന്ന് ഇ-മെയിൽ വഴിയാണ് ഭീഷണി സന്ദേശം ലഭിച്ചത്. ഉടൻ പൊലീസിലും ബോംബ് സ്ക്വാഡിലും വിവരമറിയിച്ചു. പൊലീസും ബോംബ് സ്ക്വാഡും സ്ഥലത്ത് ഒരു മണിക്കൂറോളം പരിശോധന നടത്തിയെങ്കിലും അസ്വാഭാവികമായ ഒന്നും കണ്ടെത്താനായില്ല. ഡോഗ് സ്ക്വാഡും സ്ഥലത്തെത്തിയിട്ടുണ്ട്. ആദ്യ രണ്ട് വരി ഇംഗ്ലീഷിലും ബാക്കി തമിഴിലുമായാണ് ഭീഷണി സന്ദേശം. നേരത്തെ സമാനമായ രീതിയിൽ പൂക്കാട് വെറ്ററിനറി കോളേജിൽ ബോംബ് ഭീഷണിയെന്ന് വ്യാജ സന്ദേശമെത്തിയിരുന്നു.

വിനോദ സഞ്ചാര കേന്ദ്രങ്ങളിലെ ബോട്ടുകളിൽ മിന്നൽ പരിശോധന, നിയമലംഘനം നടത്തിയ യാനങ്ങൾക്ക്‌ പിഴ ചുമത്തി

PREV
Read more Articles on
click me!

Recommended Stories

സ്ഥാനാർത്ഥിയുടെ വിരൽ മുറിഞ്ഞു, വയോധികന്റെ 2 പല്ലും പോയി, തെരുവിലേറ്റ് മുട്ടിയത് എൽഡിഎഫ് സ്ഥാനാർത്ഥിയും യുഡിഎഫ് സ്ഥാനാർത്ഥിയുടെ ബന്ധുവും
കഴി‌ഞ്ഞ വർഷം 365, ഇത്തവണ 22 ദിവസത്തിനിടെ മാത്രം 95! ശബരിമലയിൽ പിടികൂടിയതിൽ 15 എണ്ണം വിഷമുള്ള പാമ്പുകൾ, ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പ്