കന്യാകുമാരിയിൽ കാമുകിയെ വിളിച്ചുവരുത്തി ക്രൂരത; തലക്ക് വെട്ടി; ശേഷം ട്രെയിനിന് മുന്നിൽ ചാടി മരിച്ചു

Published : Jun 11, 2023, 02:04 AM ISTUpdated : Jun 11, 2023, 02:27 AM IST
കന്യാകുമാരിയിൽ കാമുകിയെ വിളിച്ചുവരുത്തി ക്രൂരത; തലക്ക് വെട്ടി; ശേഷം ട്രെയിനിന് മുന്നിൽ ചാടി മരിച്ചു

Synopsis

വെർജിൻ കരുതിക്കൂട്ടി വച്ചിരുന്ന വെട്ടുകത്തിയെടുത്ത് ഡെനീഷ്യയെ വെട്ടുകയായിരുന്നു. പരിക്കേറ്റ ഡെനീഷ്യയുടെ നിലവിളി കേട്ട് നാട്ടുകാർ ഓടിയെത്തിയതോടെ വെർജിൻ ബൈക്കുമായി സംഭവസ്ഥലത്തു നിന്നും കടന്നു

തിരുവനന്തപുരം: കമിതാക്കൾക്ക് ഇടയിലെ വാക്കേറ്റത്തിന് ഒടുവിൽ കാമുകൻ കാമുകിയുടെ തലക്ക് വെട്ടി പരുക്കേൽപ്പിച്ച ശേഷം ട്രെയിനിന് മുന്നിൽ ചാടി മരിച്ചു. കന്യകുമാരി ജില്ലയിലാണ് നാടിനെ നടുക്കുന്ന സംഭവം ഉണ്ടായത്. ഡാൻ നിഷയെ വെട്ടി പരിക്കേൽപ്പിച്ച ശേഷം ട്രെയിനിന് മുന്നിൽ ചാടി ബർജിൻ ജോഷ്വ എന്ന വിദ്യാർഥിയാണ് ആത്മഹത്യ ചെയ്തത്.

നിർമാണം പൂർത്തിയാകാത്ത കെട്ടിടത്തിന് മുകളിൽ 'ബിയർ പാർട്ടി', 19 കാരിക്ക് ദാരുണാന്ത്യം, അന്വേഷണം

കന്യകുമാരി ജില്ലയിലെ മടിച്ചൽ സ്വദേശി വിജയകുമാറിന്റെ മകളാണ് 23 കാരിയായ ഡാൻ നിഷ. മാർത്താണ്ഡം കല്ലുതോട്ടി സ്വദേശി രഘുപതിയുടെ മകനാണ് ട്രെയിനിന് മുന്നിൽ ചാടി മരിച്ച ബർജിൻ ജോഷ്വ (23). മാർത്താണ്ഡത്തിന് സമീപം സ്വകാര്യ കോളേജ് വിദ്യാർത്ഥികളായിരുന്നു ഇരുവരും. ബർജിനുമായി ഡെനിഷ്യ അടുപത്തിൽ ആയിരുന്നതായും രണ്ട് മാസം മുമ്പ് ഡെനിഷ്യ ബന്ധത്തിൽ നിന്ന് പിന്മാറിയതായും പൊലീസ് പറഞ്ഞു. ഡെനിഷ്യ സംസാരിക്കാതെ ആയതോടെ മനോവിഷമത്തിൽ ആയിരുന്നു ബർജിൻ. നേരത്തെ പല വഴിക്കും ബർജിൻ, ഡെനിഷയോട് സംസാരിക്കാൻ ശ്രമിച്ചിരുന്നുവെങ്കിലും പരാജയപ്പെട്ടിരുന്നു. തുടർന്ന് സുഹൃത്തുക്കളുടെ സഹായത്തോടെ തമ്മിൽ നേരിട്ട് സംസാരിച്ചു പിരിയാം എന്നും തന്റെ കൈവശമുണ്ടായിരുന്ന ലാപ്ടോപ് മടക്കിത്തരാമെന്നു പറഞ്ഞാണ് ബെർജിൻ, യുവതിയെ മാർത്താണ്ഡത്ത് വിളിച്ചുവരുത്തിയത്.

മാർത്താണ്ഡത്ത് നിന്ന് ഇരുവരും ബൈക്കിൽ കയറി സമീപമുള്ള പഴയ പെപ്സി കമ്പനിയുടെ പുറകിലുള്ള തെങ്ങിൻ പുരയിടത്തിൽ എത്തി. സംസാരിക്കുന്നതിനിടെ വാക്കേറ്റം ഉണ്ടായി. അതിനിടെ വെർജിൻ കരുതിക്കൂട്ടി വച്ചിരുന്ന വെട്ടുകത്തിയെടുത്ത് ഡെനീഷ്യയെ വെട്ടുകയായിരുന്നു. പരിക്കേറ്റ ഡെനീഷ്യയുടെ നിലവിളി കേട്ട് നാട്ടുകാർ ഓടിയെത്തിയതോടെ വെർജിൻ ബൈക്കുമായി സംഭവസ്ഥലത്തു നിന്നും കടന്നു. സമീപത്തുള്ള റെയിൽവേ ട്രാക്കിന് സമീപം എത്തിയ വെർജിൻ ഇതുവഴി വന്ന ട്രെയിന് മുന്നിൽ ചാടി ആത്മഹത്യ ചെയ്യുകയായിരുന്നു.

അതേസമയം നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാർ പെൺകുട്ടിയെ കുഴിത്തുറ താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. ഇവിടുത്തെ ചികിത്സക്ക് ശേഷം പെൺകുട്ടിയെ നാഗർകോവിൽ ആശാരി പള്ളം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. തലയ്ക്ക് സാരമായി പരിക്കുപറ്റിയ ഡെനീഷ്യ ആശുപത്രിയിലെ ചികിത്സയിലാണ്. സംഭവത്തിൽ മാർത്താണ്ഡം പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)

ഏഷ്യാനെറ്റ് ന്യൂസ് വാർത്ത യൂട്യൂബിൽ തത്സമയം കാണാം

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

'മെമ്പറേ, ഈ പരാതിയൊന്ന് പരിഗണിക്കണം...'! പഞ്ചായത്തംഗത്തിന്റെ സിറ്റൗട്ടിൽ അസാധാരണ വലിപ്പമുളള അണലിയെത്തി
സഹോദരങ്ങൾ രണ്ട് പേരും കറങ്ങി നടന്നത് ശാസ്താംകോട്ട റെയിൽവേ സ്റ്റേഷനിൽ; പിന്നാലെയെത്തി പൊലീസ്, കൈവശമുണ്ടായിരുന്നത് 2.2 കിലോ കഞ്ചാവ്