10000 രൂപ കൈക്കൂലി വാങ്ങിയ കേസ്: പഞ്ചായത്ത് മുൻ എൽഡി ക്ലാർക്കിന് രണ്ട് വർഷം കഠിന തടവും പിഴയും ശിക്ഷ

Published : Jun 14, 2024, 06:56 PM IST
10000 രൂപ കൈക്കൂലി വാങ്ങിയ കേസ്: പഞ്ചായത്ത് മുൻ എൽഡി ക്ലാർക്കിന് രണ്ട് വർഷം കഠിന തടവും പിഴയും ശിക്ഷ

Synopsis

10,000 രൂപ കൈക്കൂലി വാങ്ങിയ സംഭവത്തിലാണ്  കോട്ടയം വിജിലൻസ് കോടതിയുടെ വിധി.

ആലപ്പുഴ: കൈക്കൂലി കേസിൽ പിടിയിലായ എൽഡി ക്ലാർക്കിന് രണ്ട് വർഷം കഠിനതടവും 30000 രുപ പിഴയും ശിക്ഷ.   ആലപ്പുഴ ജില്ലയിലെ അരൂർ ഗ്രാമ പഞ്ചായത്തിൽ 2010-2011 വരെയുള്ള സമയത്തായിരുന്നു എൽഡി ക്ലാർക്കായിരുന്ന സനൽ കുമാറിനെ കൈക്കൂലി കേസിൽ അറസ്റ്റ് ചെയ്തത്.  10,000 രൂപ കൈക്കൂലി വാങ്ങിയ സംഭവത്തിലാണ്  കോട്ടയം വിജിലൻസ് കോടതിയുടെ വിധി.

ആലപ്പുഴ ജില്ലയിലെ അരൂർ സ്വദേശിയായ പരാതിക്കാരൻ പുതുതായി പണികഴിപ്പിച്ച വീടിന്റെ പെർമിറ്റ് നൽകുന്നതിനായിരു 10,000 രൂപ കൈക്കൂലി വാങ്ങിയത്. ആലപ്പുഴ വിജിലൻസ് യൂണിറ്റ് ഡിവൈഎസ്പിയായിരുന്ന രാജുവിന്റെ നേതൃത്വത്തിലുള്ള വിജിലൻസ് സംഘം കെണിയൊരുക്കി 2011 ജനുവരി മൂന്നാം തിയതിയാണ് ഇയാളെ കൈയ്യോടെ പിടികൂടിയത്.  

ആലപ്പുഴ വിജിലൻസ് മുൻ ഡി.വൈ.എസ്.പി  രാജു രജിസ്റ്റർ ചെയ്തു, അന്വേഷണം നടത്തി മുൻ ഡി.വൈ.എസ്.പി ജെയിംസ് ജോസഫ് കുറ്റപത്രം സമർപ്പിച്ച കേസ്സിലാണ് പ്രതിയായ സനൽ കുമാർ കുറ്റക്കാരനാണെന്ന് കോട്ടയം വിജിലൻസ് കോടതി കണ്ടെത്തിയത്. പ്രോസിക്യൂഷനുവേണ്ടി വിജിലൻസ് പബ്ലിക് പ്രോസിക്യൂട്ടർ ശ്രീകാന്ത്. കെ.കെ ഹാജരായി.

പൊതുജനങ്ങളുടെ ശ്രദ്ധയിൽ അഴിമതി സംബന്ധിച്ച വിവരങ്ങൾ ലഭിക്കുകയാണെങ്കിൽ വിജിലൻസിന്റെ ടോൾ ഫ്രീ നമ്പരായ 1064 എന്ന നമ്പരിലോ 8592900900 എന്ന നമ്പരിലോ വാട്സ് ആപ് നമ്പരായ 9447789100 എന്ന നമ്പരിലോ അറിയിക്കണമെന്ന് വിജിലൻസ് ഡയറ്കടർ ശ്രീ. ടി. കെ. വിനോദ്‌കുമാർ. ഐ.പി.എസ് ജനങ്ങളോട് അഭ്യർത്ഥിച്ചു.

50,000 രൂപ ചോദിച്ചു, 40,000 വാങ്ങി, പക്ഷേ പിടിവീണു; കൈക്കൂലിക്കേസിൽ താലൂക്ക് സർവേയർ പാലക്കാട് പിടിയിൽ

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV
click me!

Recommended Stories

ആഘോഷ രാവുകൾ എത്തി! കനകക്കുന്നിൽ പുഷ്പമേളയും ലൈറ്റ് ഷോയും; തീയതി കുറിച്ചോളൂ, ഡിസംബർ 23
പിറന്നാൾ ആഘോഷത്തിന് ബന്ധുവീട്ടിലെത്തി; ചക്ക പറിക്കുന്നതിനിടെ വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റ് യുവാവിന് ദാരുണാന്ത്യം