ആനമൂളിയിലെ പത്ത് സെൻ്റ് സ്ഥലത്തിൻ്റെ തരം മാറ്റവുമായി ബന്ധപ്പെട്ട് വസ്തു ഉടമയുടെ കയ്യിൽ നിന്നും പണം വാങ്ങുന്നതിനിടയിലാണ് പിടിവീണത്.

പാലക്കാട് : പാലക്കാട്ട് താലൂക്ക് സർവേയർ വിജിലൻസിന്റെ പിടിയിൽ. നാൽപ്പതിനായിരം രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് താലൂക്ക് സർവേയർ മണ്ണാർക്കാട് താലൂക്ക് സർവേയർ പി.സി.രാമദാസ് (ഗ്രേഡ് വൺ) പാലക്കാട് വിജിലൻസ് സംഘത്തിൻ്റെ പിടിയിലായത്. ആനമൂളിയിലെ പത്ത് സെൻ്റ് സ്ഥലത്തിൻ്റെ തരം മാറ്റവുമായി ബന്ധപ്പെട്ട് വസ്തു ഉടമയുടെ കയ്യിൽ നിന്നും പണം വാങ്ങുന്നതിനിടയിലാണ് പിടിവീണത്. 50,000 രൂപയായിരുന്നു ഇയാൾ കൈക്കൂലി ചോദിച്ചിരുന്നത്. നാൽപ്പതിനായിരം രൂപയാണ് നൽകിയത്. ഇതു വാങ്ങുന്നതിനിടെയാണ് പിടിവീണത്. 

'ബിജെപിയിലെ അതൃപ്തി വോട്ടുകളും യുഡിഎഫിന് കിട്ടി'; കണ്ണൂരില്‍ 2019 ആവര്‍ത്തിക്കുമെന്ന് കെ സുധാകരൻ

YouTube video player