
തൃശ്ശൂർ: ഗുരുവായൂരിൽ ബ്രേക്ക് നഷ്ടപ്പെട്ട് നിയന്ത്രണം വിട്ട കെഎസ്ആർടിസി ബസ് പടിഞ്ഞാറെ നടയിലെ ബാരിക്കേഡ് തകർത്തു. കൊടുങ്ങല്ലൂർ - ഗുരുവായൂർ ബസ്സാണ് അപകടത്തിൽപ്പെട്ടത്. ബാരിക്കേഡ് തകർന്ന് ടയറിനിടയിൽ കുരുങ്ങിയതോടെയാണ് ബസ് നിന്നത്. അപകടത്തിൽ ഒരു ബൈക്കിനും കേടുപറ്റിയിട്ടുണ്ട്. ബസ്സിലുണ്ടായിരുന്ന യാത്രക്കാരെ പടിഞ്ഞാറെ നടയിൽ ഇറക്കി ഡിപ്പോയിലേക്ക് തിരികെ പോകും വഴിയായിരുന്നു അപകടം സംഭവിച്ചത്.
അതിനിടെ കൊല്ലം ഭരണിക്കാവ്-ചക്കുവള്ളി റോഡില്‍ സ്‌കൂട്ടര്‍ തട്ടി ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു. പോരുവഴി കമ്പലടി ചന്ദ്രാലയത്ത് സോമശേഖര കുറുപ്പാണ് മരിച്ചത്. കഴിഞ്ഞ ദിവസം ഉച്ചക്കാണ് റോഡ് മുറിച്ച് കടക്കുകയായിരുന്ന സോമശേഖര കുറുപ്പിനെ സ്കൂട്ടർ ഇടിച്ച് തെറിപ്പിച്ചത്. കൊല്ലത്തെ സ്വകാര്യ മെഡിക്കല്‍കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് ഇന്ന് മരണം സംഭവിച്ചത്.
Read More : ബെംഗളൂരുവിൽ നിന്നും സ്വിഫ്റ്റ് കാർ, ഹാന്‍റ് റെസ്റ്റിൽ ഒളിപ്പിച്ച രാസലഹരി; കണ്ണൂർ സ്വദേശികൾ വയനാട്ടിൽ പിടിയിൽ