യൂത്ത് ലീഗ് നേതാവ് ഉൾപ്പെട്ട കൈക്കൂലി കേസിൽ വീണ്ടും അറസ്റ്റ്, വെല്‍നസ് സെന്‍റർ ലൈസൻസിന് ചോദിച്ചത് 4,300 രൂപ; ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പിടിയിൽ

Published : Jun 16, 2026, 12:50 PM IST
bribe arrest

Synopsis

തിരൂര്‍ ആയുര്‍വേദിക് വെല്‍നസ് സെന്‍ററിന് ലൈസന്‍സ് നല്‍കാന്‍ കൈക്കൂലി വാങ്ങിയ കേസില്‍ തിരൂര്‍ നഗരസഭയിലെ പബ്ലിക് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ജി വി വിനോദ് കുമാറിനെ വിജിലന്‍സ് അറസ്റ്റ് ചെയ്തു. ഇതേ കേസില്‍ നേരത്തെ യൂത്ത്‌ലീഗ് നേതാവ് ഉള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റിലായിരുന്നു.

മലപ്പുറം: തിരൂര്‍ ആയുര്‍വേദിക് വെല്‍നസ് സെന്‍ററിന്‍റെ ലൈസന്‍സിന് കൈക്കുലി വാങ്ങിയ കേസില്‍ തിരൂര്‍ നഗരസഭ പബ്ലിക് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കൂടി അറസ്റ്റില്‍. തിരുവനന്തപുരം നെയ്യാറ്റിന്‍കര വഴുതുര്‍ സ്വദേശി ജി വി വിനോദ് കുമാറിനെ (47)യാണ് മലപ്പുറം വിജിലന്‍സ് സംഘം അറസ്റ്റുചെയ്തത്. തിരൂര്‍ ഏഴൂര്‍ റോഡില്‍ കന്മനം സ്വദേശി ആരംഭിച്ച ആയുര്‍ വേദിക് വെല്‍നെസ് സെന്‍ററിന്‍റെ ലൈസന്‍സ് നല്‍കിയതിന് കൈക്കൂലി വാങ്ങിയ കേസിലാണ് നടപടി.

നഗരസഭയിലെ താല്‍ക്കാലിക വാച്ച്മാനും യൂത്ത്‌ലീഗ് നേതാവുമായ ഷി ഹാബുദ്ദീന്‍, ജുനിയര്‍ പബ്ലിക് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സതീഷ് എന്നിവരെ വിജിലന്‍സ് സംഘം കഴിഞ്ഞ ജനുവരിയില്‍ അറസ്റ്റ് ചെയ്തിരുന്നു. തുടര്‍ അന്വേഷണത്തിലാണ് വിനോദ് കുമാര്‍ ഉള്‍പ്പെട്ട വിവരം ലഭിച്ചത്. വിനോദ് കുമാര്‍ പരാതിക്കാരനെ ഫോണില്‍ വിളിച്ച് സര്‍ട്ടിഫിക്കറ്റുകള്‍ ശരിയാക്കി നല്‍കുന്നതിന് 3,000 രൂപ നേരിട്ടും 1,300 രൂപ ഗുഗിള്‍ പേവഴിയും വാങ്ങിയതായി കണ്ടെത്തി. വിനോദ് കുമാറിനെ കോഴിക്കോട് വിജിലന്‍സ് കോടതിയില്‍ ഹാജരാക്കും.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

നിസ്‌കാരപ്പള്ളിയിലെ ഭണ്ഡാരപ്പെട്ടി പട്ടാപ്പകൽ കവര്‍ന്നു; പൊലീസ് പിടികൂടുമെന്ന് ഉറപ്പായതോടെ ഫോണും ഉപേക്ഷിച്ചു, ഒടുവിൽ പ്രതി പിടിയില്‍
ലോകകപ്പ് ബിഗ് സ്‌ക്രീന്‍ പ്രദര്‍ശനത്തിന് കടുത്ത തിരിച്ചടി, ഉത്തരവുമായി തദ്ദേശ വകുപ്പ്; ഗുരുവായൂരിൽ പ്രദര്‍ശനം നിര്‍ത്തിവച്ചു