തിരുവനന്തപുരത്ത് പൊതുഗതാഗതം മെച്ചപ്പെടുത്താൻ കെഎസ്ആർടിസി നാല് പുതിയ സർവീസുകൾ ആരംഭിച്ചു.

തിരുവനന്തപുരം: തലസ്ഥാനത്ത് പൊതുഗതാഗത സൗകര്യങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിനായി കെഎസ്ആർടിസി നാല് പുതിയ സർവീസുകൾ ആരംഭിച്ചു. ഉദ്ഘാടനം ബഹുമാനപ്പെട്ട ഗതാഗതമന്ത്രി വെട്ടുകാട് വെച്ച് ഫ്ലാഗ് ഓഫ് നിർവ്വഹിച്ചു. കിഴക്കേകോട്ട – വലിയതുറ – വെട്ടുകാട് – വേളി, തമ്പാനൂർ – കിഴക്കേകോട്ട – അമ്പലത്തറ – മിൽക്ക് കോളനി – പ്രത്യാശ ഫ്ലാറ്റ് – പ്രതീക്ഷ ഫ്ലാറ്റ് – സെന്‍റ് സേവിയേഴ്സ് ജംഗ്ഷൻ – വലിയതുറ – കല്ലുംമൂട് – കിഴക്കേകോട്ട – തമ്പാനൂർ, കിഴക്കേകോട്ട – പാൽക്കുളങ്ങര – പേട്ട – കണ്ണമൂല – മെഡിക്കൽ കോളെജ്, വിഴിഞ്ഞം – അമ്പലത്തറ – പൂന്തുറ എന്നിവയാണ് പുതുതായി ആരംഭിച്ചിട്ടുള്ള സർവീസുകൾ:

തിരുവനന്തപുരം നഗരത്തിലും തീരദേശ മേഖലയിലുമുള്ള യാത്രക്കാർക്ക് കൂടുതൽ സൗകര്യപ്രദവും സുരക്ഷിതവും സമയബന്ധിതവുമായ പൊതുഗതാഗത സേവനം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ സർവീസുകൾ ആരംഭിച്ചിരിക്കുന്നതെന്ന് കെഎസ്ആർടിസി അറിയിച്ചു.വെട്ടുകാട് പള്ളിയിൽ നിന്ന് നാഗർകോവിൽ വഴി പ്രസിദ്ധ തീർത്ഥാടന കേന്ദ്രമായ വേളാങ്കണ്ണിയിലേക്ക് പുതിയ സർവീസ് ആരംഭിക്കുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയായിട്ടുണ്ടെന്നും സർവീസ് ഉടൻ ആരംഭിക്കുമെന്നും ഉത്ഘാടന ചടങ്ങിൽ ഗതാഗത വകുപ്പ് മന്ത്രി അറിയിച്ചു. തിരുവനന്തപുരം സെൻട്രലിൽ നിന്നും ആരംഭിച്ച വേളാങ്കണ്ണി സർവീസിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഇതോടെയാണ് വെട്ടുകാട് നിന്നും വേളാങ്കണ്ണി ആലോചിക്കുന്നത്.