
മാന്നാര്‍: പ്രളയത്തെ തുടര്‍ന്ന് മാന്നാറിലെ ഇഷ്ടിക വ്യവസായം പ്രതിസന്ധിയില്‍. കഴിഞ്ഞ 14 ന് നിര്‍മ്മാണം കഴിഞ്ഞ ലക്ഷകണക്കിന് ഇഷ്ടികളാണ് വെള്ളപ്പൊക്കത്തെ തുടര്‍ന്ന് ചൂളകളില്‍ പൊടിഞ്ഞ് പോയത്. കൂടാതെ ഇവയുണ്ടാക്കുന്ന മെഷീന്‍, ഉയര്‍ന്ന ശേഷിയുള്ള മോട്ടോര്‍, ഓഫീസ് കെട്ടിടം, രേഖകളുമടക്കം എല്ലാം വെള്ളം കയറി നശിച്ചു.
ഓരോ ചൂളകള്‍ക്കും ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമാണ് ഉണ്ടായിട്ടുള്ളതെന്ന് ഇലഞ്ഞിമേല്‍ ചൂള നടത്തുന്ന ഉണ്ണികൃഷ്ണ്‍ പറഞ്ഞു. ബാങ്ക് വായ്പ, സ്വകാര്യ വ്യക്തികളില്‍ നിന്നും അമിത പലിശയ്ക്ക് പണം കടമെടുത്തുമൊക്കെയുണ്ടാക്കിയ ഇഷ്ടികകളാണ് പ്രളയത്തില്‍ തകര്‍ന്നു പോയത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam