മിന്നൽ പരിശോധനയിൽ 31 വാറണ്ട് പ്രതികളെ അറസ്റ്റ് ചെയ്തു. മഞ്ചേശ്വരത്ത് ലോഡ്ജ് മുറിയിൽ നഗ്നദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തിയ കേസിലെ ഒന്നാം പ്രതിയും, വിദ്യാനഗറിലെ പോക്‌സോ കേസ് പ്രതിയും പിടിയിലായവരിൽ ഉൾപ്പെടുന്നു.
കാസർകോട് :മഞ്ചേശ്വരത്ത് ലോഡ്ജ് മുറിയിൽ യുവാവിന്റെയും യുവതിയുടെയും നഗ്നദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തിയ കേസിലെ ഒന്നാം പ്രതിയും വിദ്യാനഗർ പൊലീസ് സ്റ്റേഷൻ പരിധിയിലെ പോക്‌സോ കേസ് പ്രതിയും അടക്കം 31 വാറണ്ട് പ്രതിളെ കാസർകോട് ജില്ലാ പൊലീസ് മേധാവിയുടെ നിർദ്ദേശ പ്രകാരം നടത്തിയ മിന്നൽ പരിശോധനയിൽ അറസ്റ്റ് ചെയ്തു.
ഹൊസങ്കടിയിൽ ലോഡ്ജ് മുറിയിലേക്ക് അതിക്രമിച്ചു കയറിയ സംഘം യുവാവിനെയും പെൺസുഹൃത്തിനെയും നഗ്നരാക്കി ചിത്രം മൊബൈൽ ഫോണിൽ പകർത്തിയ ശേഷം 2 ലക്ഷം രൂപ ആവശ്യപ്പെടുകയും, പണം നൽകിയില്ലെങ്കിൽ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയ സംഘം 5,000 രൂപയും മൊബൈൽ ഫോണും കൈക്കലാക്കി കടന്നുകളഞ്ഞതിന് മാഞ്ചേശ്വരം പൊലീസ് രജിസ്റ്റർ ചെയ്ത കേസിലെ ഒന്നാം പ്രതി ബഡാജെ സത്യനടുക്ക ഹോസബേട്ടു സ്വദേശി മൊലുദ്ദീൻ സമാൻ (33)നെ ആണ് പിടികൂടിയത്. മഞ്ചേശ്വരം ഇൻസ്പെക്ടർ അജിത്ത് കുമാർ ൻ്റെ നേതൃത്വത്തിൽ എസ് ഐ മാരായ കെ ആർ ഉമേശ്, രതീഷ്, എന്നിവരടങ്ങുന്ന സംഘമാണ് പിടികൂടിയത്.
അതോടൊപ്പം വിദ്യാനഗർ പോലീസ് സ്റ്റേഷൻ പരിധിയിൽ പ്രായപൂർത്തിയാകാത്ത കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പോക്‌സോ കേസിലെ പ്രതിയായ ഹിദായത്ത് നഗർ മുട്ടത്തൊടി സ്വദേശി അബ്ദുൾ ലത്തീഫ് (54)നെയും പോലീസ് അറസ്റ്റ് ചെയ്തു. വിദ്യാനഗർ ഇൻസ്‌പെക്ടർ ഷൈൻ കെ പി, എസ് ഐ സഫ്‌വാൻ കെ പി, എ എസ് ഐ ശിവൻ, ഉണ്ണികൃഷ്ണൻ, നിഖിൽ എന്നിവർ ചെന്നാണ് പ്രതിയെ പിടികൂടിയത്. കൂടാതെ ജില്ലയിൽ വിവിധ കേസുകളിലായി 31 വാറണ്ട് പ്രതികളെയും പരിശോധനയിൽ പിടികൂടിയിട്ടുണ്ട്.


