താലികെട്ടാൻ കാത്തിരുന്ന് വരൻ, മുഹൂർത്തത്തിന് തൊട്ടുമുമ്പ് ബ്യൂട്ടിപാർലറിൽ പോയ വധു കൂട്ടുകാരനൊപ്പം ഒളിച്ചോടി!

Published : Aug 21, 2023, 08:13 AM ISTUpdated : Aug 21, 2023, 09:38 AM IST
താലികെട്ടാൻ കാത്തിരുന്ന് വരൻ, മുഹൂർത്തത്തിന് തൊട്ടുമുമ്പ് ബ്യൂട്ടിപാർലറിൽ പോയ വധു കൂട്ടുകാരനൊപ്പം ഒളിച്ചോടി!

Synopsis

ഓഡിറ്റോറിയത്തിൽ ബന്ധുക്കളും അതിഥികളുമെല്ലാം എത്തി മുഹൂർത്തത്തിനു സമയമായിട്ടും നവവധുവിനെ കാണാതായതോടെ നടത്തിയ അന്വേഷണത്തിലാണ് ബ്യൂട്ടിപാർലറിൽ പോയ യുവതി സുഹൃത്തിനൊപ്പം പോയതായി അറിയുന്നത്.

തിരുവനന്തപുരം: മുഹൂർത്തത്തിന് തൊട്ടുമുമ്പ് വധു ഒളിച്ചോടിയതിനെ തുടർന്ന് വിവാഹം മുടങ്ങി. തിരുവനന്തപുരം കല്ലമ്പലത്താണ് സംഭവം. കല്ലമ്പലം വടശ്ശേരിക്കോണം സ്വദേശിയായ യുവതിയുടെയും ഇടവ സ്വദേശിയായ യുവാവിന്റെയും വിവാഹ നിശ്ചയം ആറു മാസങ്ങൾക്ക് മുമ്പായിരുന്നു. ഓഡിറ്റോറിയത്തിൽ ബന്ധുക്കളും അതിഥികളുമെല്ലാം എത്തി മുഹൂർത്തത്തിനു സമയമായിട്ടും നവവധുവിനെ കാണാതായതോടെ നടത്തിയ അന്വേഷണത്തിലാണ് ബ്യൂട്ടിപാർലറിൽ പോയ യുവതി സുഹൃത്തിനൊപ്പം പോയതായി അറിയുന്നത്. വിവരം അറിഞ്ഞ് പെൺകുട്ടിയുടെ മാതാപിതാക്കൾ കുഴഞ്ഞു വീണു. യുവാവിന്റെ ബന്ധുക്കളും വളരെ സൗമ്യമായി ഇടപെട്ടതിനാൽ കൂടുതൽ പ്രശ്നങ്ങൾ സംഭവിക്കാതെ എല്ലാവരും പിരിഞ്ഞു പോയി. അതിഥികൾക്കായി വിഭവ സമൃദ്ധമായി ഒരുക്കിയ ഭക്ഷണവും വിവാഹത്തിനായി ഇരുകൂട്ടരും മുടക്കിയ ലക്ഷങ്ങളും പാഴായി.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

 

PREV
click me!

Recommended Stories

'ചേച്ചീ അമ്മ ഉണരുന്നില്ല', കുട്ടികളുടെ കരച്ചിൽ കേട്ടെത്തിയപ്പോൾ 35കാരി കിടക്കയിൽ മരിച്ച നിലയിൽ, ഭർത്താവ് മിസ്സിംഗ്; അന്വേഷണം
ശീവേലി സമയത്ത് മറിഞ്ഞു വീണു, ഗജകേസരി മുല്ലയ്ക്കല്‍ ബാലകൃഷ്ണൻ ചരിഞ്ഞു