തിയേറ്ററിനുള്ളിലെ ഇരുട്ടിൽ പെണ്‍കുട്ടിക്ക് നേരെ ലൈംഗികാതിക്രമം, സീറ്റിന് പുറകിലൂടെ കടന്നുപിടിച്ചു, അറസ്റ്റ്

Published : Aug 20, 2023, 11:23 PM ISTUpdated : Aug 20, 2023, 11:27 PM IST
തിയേറ്ററിനുള്ളിലെ ഇരുട്ടിൽ പെണ്‍കുട്ടിക്ക് നേരെ ലൈംഗികാതിക്രമം, സീറ്റിന് പുറകിലൂടെ കടന്നുപിടിച്ചു, അറസ്റ്റ്

Synopsis

പുതിയകാവിലുള്ള തിയേറ്ററിൽ കുടുംബത്തോടൊപ്പം എത്തിയ പെണ്‍കുട്ടിയുടെ സീറ്റിന്‍റെ പുറകിലിരുന്ന പ്രതി കടന്നു പിടിച്ചെന്നാണ് കേസ്.

കൊല്ലം: കരുനാഗപ്പള്ളിയിൽ തിയേറ്ററിനുള്ളിൽ പ്രായപുര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ പ്രതി പിടിയിൽ. തഴവ തെക്കുമുറി പടിഞ്ഞാറ് സ്വദേശി അരവിന്ദാണ് (23) അറസ്റ്റിലായത്. പുതിയകാവിലുള്ള തിയേറ്ററിൽ കുടുംബത്തോടൊപ്പം എത്തിയ പെണ്‍കുട്ടിയുടെ സീറ്റിന്‍റെ പുറകിലിരുന്ന പ്രതി കടന്നു പിടിച്ചെന്നാണ് കേസ്. പെണ്‍കുട്ടി ബഹളം വെച്ചതിനെ തുടര്‍ന്ന് അച്ഛൻ പ്രതിയെ പിടികൂടാന്‍ ശ്രമിച്ചെങ്കിലും മര്‍ദ്ദിച്ച ശേഷം തിയേറ്ററിൽ നിന്ന് കടന്നുകളഞ്ഞു.. കരുനാഗപ്പള്ളി പോലീസിൽ  പെണ്‍കുട്ടി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. പിടിയിലായ അരവിന്ദ് നേരത്തേയും പോക്സോ കേസിലും മോഷണ കേസിലും പ്രതിയാണ്. 

ഇന്ന് ഗണപതി മിത്ത്, നാളെ കൃഷ്ണൻ, മറ്റന്നാൾ ശിവൻ; മറ്റു മതങ്ങളെ കുറിച്ച് പറയാൻ ആർക്കും ധൈര്യമില്ലെന്ന് ഉണ്ണി

അതേ സമയം, ദില്ലിയിൽ സുഹൃത്തിന്‍റെ പ്രായപൂര്‍ത്തിയാകാത്ത മകളെ പീഡിപ്പിച്ച വനിതാ ശിശു വികസന വകുപ്പിലെ ഉ​ദ്യോ​ഗസ്ഥനും ഭാര്യയ്ക്കുമെതിരെ കേസ്. അച്ഛൻ മരിച്ചശേഷം ഉദ്യോ​ഗസ്ഥൻ്റെ സംരക്ഷണയിലായിരുന്ന പെൺകുട്ടിയാണ് ക്രൂരപീഡനത്തിന് ഇരയായതും ഗര്‍ഭിണിയായതും. പോക്സോ കുറ്റമടക്കം ചുമത്തിയാണ് എഫ്ഐആർ.

സംഭവത്തില്‍ പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തിട്ടുള്ളത്. 2020നും 2021നും ഇടയിലാണ് ഇയാള്‍ സുഹൃത്തിന്‍റെ പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ചത്. കേസില്‍ ഉദ്യോഗസ്ഥന്‍റെ ഭാര്യയ്ക്ക് എതിരെ ക്രിമിനല്‍ ഗൂഡാലോചനയ്ക്കാണ് കേസ് എടുത്തിരിക്കുന്നത്. 2020ല്‍ പന്ത്രണ്ടാം ക്ലാസുകാരിയായ പെണ്‍കുട്ടിയുടെ സംരക്ഷണം ഉദ്യോഗസ്ഥന്‍ ഏറ്റെടുക്കുന്നത്.

പെണ്‍കുട്ടിയുടെ പിതാവിന്‍റെ മരണത്തിന് പിന്നാലെ രക്ഷകര്‍തൃത്വം ഏറ്റെടുത്ത് ഉദ്യോഗസ്ഥന്‍ കുട്ടിയെ വീട്ടിലേക്ക് കൊണ്ടുവരുകയായിരുന്നു. മാസങ്ങള്‍ക്ക് പിന്നാലെ ഇയാള്‍ കുട്ടിക്കെതിരായ അതിക്രമം ആരംഭിക്കുകയായിരുന്നു. പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന് വ്യക്തമായതോടെ ഉദ്യോഗസ്ഥന്‍റെ ഭാര്യ പെണ്‍കുട്ടിക്ക് ഗര്‍ഭഛിദ്രത്തിനുള്ള മരുന്നുകള്‍ നല്‍കി പീഡനം മൂടിവയ്ക്കാന്‍ ശ്രമിക്കുകയാണ് ചെയ്തത്.

പെണ്‍കുട്ടിയുടെ പിതാവിന്‍റെ സുഹൃത്ത് എന്ന നിലയിലാണ് കുട്ടിയെ ഉദ്യോഗസ്ഥന്‍റെ സംരക്ഷണത്തില്‍ ഏല്‍പ്പിച്ചതെന്നാണ് പെണ്‍കുട്ടിയുടെ അമ്മയുടെ പ്രതികരണം. നോര്‍ത്ത് ദില്ലിയില്‍ ഭാര്യയ്ക്കും മകനുമൊപ്പമായിരുന്നു ഉദ്യോഗസ്ഥന്‍ താമസിച്ചിരുന്നത്. ഗര്‍ഭമലസിപ്പിക്കാനുള്ള മരുന്ന് കഴിച്ചതിന് പിന്നാലെ സുഖമില്ലാതെ വന്ന കുട്ടിയെ അമ്മയെ വിളിച്ച് വരുത്തി ഒപ്പം വിടുകയായിരുന്നു ഉദ്യോഗസ്ഥനും കുടുംബവും ചെയ്തത്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പെൺകുട്ടികൾക്ക് മികച്ച വിദ്യാഭ്യാസത്തിനൊപ്പം ആത്മവിശ്വാസവും നൽകണം: മന്ത്രി വി ശിവൻകുട്ടി
ബൈസണ്‍ വാലിക്ക് സമീപം വാഹനാപകടം; വിനോദ സഞ്ചാരികളുടെ മിനി വാൻ മറിഞ്ഞ് 13 പേര്‍ക്ക് പരിക്ക്