പാമ്പന്‍മലയിലെ പാലം അപകടാവസ്ഥയില്‍

By Web TeamFirst Published Nov 2, 2019, 11:38 AM IST
Highlights

നൂറിലധികം കുടുംബങ്ങളാണ് പാമ്പന്‍മലയില്‍ താമസിക്കുന്നത്. പാലം തകര്‍ന്നാല്‍ ഇവര്‍ക്ക് മൂന്നാറിലെത്താന്‍ മാറ്റുമാര്‍ഗ്ഗമില്ല

ഇടുക്കി: വര്‍ഷങ്ങള്‍ പഴയക്കമുള്ള പാമ്പന്‍മലയിലെ പാലം അപകടാവസ്ഥയില്‍. പാലം തകര്‍ന്നാല്‍ നുറിലധികം കുടുംബങ്ങള്‍ ഒറ്റപ്പെടും. തലയാര്‍ എസ്റ്റേറ്റിന്‍റെ ഭാഗമായ പാമ്പമലയില്‍ വര്‍ഷങ്ങള്‍ക്കുമുമ്പ് നിര്‍മ്മിച്ച തടിപ്പാലമാണ് എപ്പോള്‍ വേണമെങ്കിലും അടര്‍ന്നുവീഴാറായ നിലയിലുള്ളത്. മുമ്പ് ചരക്കുവാഹനങ്ങളടക്കം കടന്നുപോയിരുന്ന പാലത്തില്‍ ഇപ്പോള്‍ പലകകഷണങ്ങള്‍ നിരത്തിവെച്ച് ചെറുവാഹനങ്ങള്‍ മാത്രമാണ് കടന്നുപോകുന്നത്.

ജീര്‍ണ്ണിച്ച് എപ്പോള്‍ വേണമെങ്കിലും നിലംപൊത്താവുന്ന അവസ്ഥയിലുള്ള പാലത്തിലൂടെയുള്ള യാത്ര അപകടം നിറഞ്ഞതാണെന്ന് തൊഴിലാളികള്‍ പറയുന്നു. നൂറിലധികം കുടുംബങ്ങളാണ് പാമ്പന്‍മലയില്‍ താമസിക്കുന്നത്. പാലം തകര്‍ന്നാല്‍ ഇവര്‍ക്ക് മൂന്നാറിലെത്താന്‍ മാറ്റുമാര്‍ഗ്ഗമില്ല.

തോട്ടങ്ങളില്‍ വിളയുന്ന തെയില മൂന്നാറിലെ ഫാക്ടറിയിലെത്തിക്കുന്നതിനും തൊഴിലാളികള്‍ക്ക് മൂന്നാറിലെ പലചരക്ക് വാങ്ങുന്നതിനും വേണ്ടിയാണ് നൂറ്റാണ്ടുകള്‍ക്ക് മുമ്പ് പാലം നിര്‍മ്മിച്ചത്. എന്നാല്‍ വര്‍ഷങ്ങള്‍ പിന്നിടുമ്പോഴും അറ്റക്കുറ്റപ്പണികള്‍ നടത്താന്‍ പോലും അധിക്യതര്‍ തയ്യറാകുന്നില്ല. പാലത്തിന്‍റെ ശോചനീയവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് തൊഴിലാളികള്‍ മൂന്നാര്‍ പഞ്ചായത്തിനെയും ബന്ധപ്പെട്ട അധിക്യതരെയും സമീപിച്ചെങ്കിലും ഫലമുണ്ടായില്ല.

click me!