മിഠായി അല്ല, ശ്വാസകോശത്തിൽ കുടുങ്ങിയത് അമരക്കായക്കുരു; തൃശ്ശൂരിൽ ഒന്നരവയസ്സുകാരന് ദാരുണാന്ത്യം

Published : Nov 21, 2026, 11:19 AM IST
broad bean seed death thrissur

Synopsis

കുട്ടി അസ്വസ്ഥത പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് പറപ്പൂക്കര അസീസി മിഷന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വെള്ളിയാഴ്ചയായിരുന്നു സംഭവം.

തൃശ്ശൂർ: ശ്വാസകോശത്തില്‍ അമരക്കായക്കുരു കുടുങ്ങി ഒന്നരവയസ്സുകാരൻ മരിച്ചു. പറപ്പൂക്കര തോട്ടുങ്ങല്‍ പുതുപ്പുള്ളിപറമ്പില്‍ റൂബി -അനു ദമ്പതികളുടെ മകന്‍ ഏയ്ബലാണ് മരിച്ചത്. കുട്ടി അസ്വസ്ഥത പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് പറപ്പൂക്കര അസീസി മിഷന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വെള്ളിയാഴ്ചയായിരുന്നു സംഭവം.

രാവിലെ കുട്ടി മിഠായി കഴിച്ചിരുന്നു. തൊണ്ടയില്‍ മിഠായി കുടുങ്ങിയന്നാണ് ആദ്യം കരുതിയത്. പോസ്റ്റ്‌മോര്‍ട്ടത്തിലാണ് ശ്വാസകോശത്തില്‍ ഭക്ഷണത്തോടൊപ്പം അമരക്കുരു കണ്ടെത്തിയത്. പുതുക്കാട് പൊലീസ് മേൽനടപടികൾ സ്വീകരിച്ചു. സംസ്‌കാരം ശനി രാവിലെ 10ന് പറപ്പൂക്കര സെന്റ് ജോണ്‍സ് നെപ്യുസാന്‍ ഫൊറോന പള്ളി സെമിത്തേരിയില്‍. സഹോദരന്‍: ആരോണ്‍.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ആദ്യബോട്ടിൽ ഉപയോഗിച്ചപ്പോൾ ഫലപ്രദം, പിന്നാലെ വന്നത് വൃക്ക രോഗം, ഫെയർനെസ് ക്രീമിൽ അമിത അളവിൽ മെർക്കുറി, നിയമനടപടിക്ക് 17കാരി
കഞ്ചാവ് വില്‍പ്പന പൊലീസില്‍ അറിയിച്ചതിലുള്ള വൈരാഗ്യം; യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്‍റിന്‍റെ വീടിന് നേരെ ആക്രമണം