
തിരുവനന്തപുരം: മാല പിടിച്ചുപറി കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതി മോഷണ കേസിൽ വീണ്ടും പിടിയിൽ. നിരവധി മോഷണക്കേസുകളിലെ പ്രതിയായ കല്ലറ വെള്ളം കുടി എ കെ ജി കോളനി, സജ്‌ന മൻസിലിൽ ശശിധരൻ മകൻ സജീർ (31) ആണ് അറസ്റ്റിലായത്. തിരുവോണ ദിവസം കല്ലറയിൽ സ്ഥിതി ചെയ്യുന്ന ബി എസ് എൻ എൽ ഓഫീസിൽ നിന്നും കേബിളുകളും, വയറുകളും മോഷ്ടിച്ച കേസിലാണ് പ്രതി പിടിയിലായത്.
ബി എസ് എൻ എൽ ഓഫീസിൽ നിന്നും മോഷ്ടിച്ച കേബിളുകളും വയറുകളും സജീർ കല്ലറയിലുള്ള ആക്രി കടയിൽ വിൽക്കുകയായിരുന്നു. ഇത് കണ്ടെത്തിയ പൊലീസ് തുടർന്ന് നടത്തിയ അന്വേഷണത്തിൽ ആണ് പാങ്ങോട് പൊലീസ് പ്രതിയെ പിടികൂടിയത്. ഇയാൾക്കെതിരെ കിളിമാനൂർ പാങ്ങോട് സ്റ്റേഷനുകളിൽ നിരവധി മോഷണ കേസുകൾ ഉണ്ട്. പാങ്ങോട് ഇൻസ്‌പെക്ടർ ഷാനിഫ്, എസ് ഐ അജയൻ, ഗ്രേഡ് എസ് ഐ താജുദീൻ, പൊലീസ് ഉദ്യോഗസ്ഥരായ ജുറൈജ്, രജിത്ത് രാജ്, പ്രവീൺ, സജിത്ത് തുടങ്ങിയവർ അടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. നെടുമങ്ങാട് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
അതിനിടെ കൊല്ലത്ത് നിന്നും പുറത്തുവന്ന മറ്റൊരു വാർത്ത കുളത്തൂപ്പുഴയിൽ പട്ടാപ്പകല്‍ ക്ഷേത്രത്തിൽ മോഷണം നടത്തിയ പ്രതി പിടിയിലായി എന്നതാണ്. തിരുവനന്തപുരം കാക്കാണിക്കര സ്വദേശി ബൈജുവാണ് പൊലീസ് പിടിയിലായത്. കഴിഞ്ഞ ദിവസം ഉച്ചയ്ക്കാണ് കുളത്തൂപ്പുഴ ശ്രീധർമ്മശാസ്താ ക്ഷേത്രത്തിന്റെ കാണിക്ക വഞ്ചി വെട്ടിപൊളിച്ച് മോഷണം നടത്തിയത്. പരാതി കിട്ടി മണിക്കൂറുകള്‍ക്കകം കാക്കാണിക്കര വട്ടക്കരിക്കത്തെ വീട്ടിലെത്തി പ്രതി ബൈജുവിനെ കുളത്തൂപ്പുഴ പൊലീസ് പിടികൂടുകയായിരുന്നു. പൊലീസ് സി സി ടി വി ദൃശ്യങ്ങളിൽ നിന്നാണ് പ്രതിയുടെ സഞ്ചാരപാത പൊലീസ് മനസിലാക്കിയത്. കവര്‍ച്ച നടത്തി കിട്ടിയ പണത്തിൽ കുറച്ചു രൂപ പ്രതി ചെലവാക്കി. ബാക്കി തുക പോലീസ് കണ്ടെത്തി. ബൈജുവിനെ ക്ഷേത്രത്തില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തി. പുനലൂര്‍ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam