ആലപ്പുഴയിൽ ഇറച്ചിക്കടയിലെത്തിച്ച പോത്ത് വിരണ്ടോടി; നിരവധി ഇരുചക്ര വാഹനങ്ങൾ തകർത്തു, ചിതറിയോടി നാട്ടുകാർ

Published : Mar 31, 2025, 06:39 PM IST
ആലപ്പുഴയിൽ ഇറച്ചിക്കടയിലെത്തിച്ച പോത്ത് വിരണ്ടോടി; നിരവധി ഇരുചക്ര വാഹനങ്ങൾ തകർത്തു, ചിതറിയോടി നാട്ടുകാർ

Synopsis

പോത്ത് വിരണ്ടോടിയതോടെ ജനം മണിക്കൂറുകളോളം മുൾമുനയിൽ

അമ്പലപ്പുഴ: അറുക്കാനായി എത്തിച്ച പോത്ത് വിരണ്ടോടിയതോടെ ജനം മണിക്കൂറുകളോളം മുൾമുനയിൽ. വളഞ്ഞവഴിയിൽ കഴിഞ്ഞ രാത്രിയിലായിരുന്നു സംഭവം. ചെറിയ പെരുന്നാളിന്‍റെ ഭാഗമായി ഇറച്ചിക്കടയിലെത്തിച്ച പോത്ത് തൊഴിലാളികളുടെ കൈയിൽ നിന്ന് വിരണ്ടോടുകയായിരുന്നു.

ഈ സമയത്ത് ഇറച്ചിക്കടയ്ക്ക് മുന്നിലും വളഞ്ഞവഴി ജംഗ്ഷനിലുമായി നൂറു കണക്കിന് പേരുണ്ടായിരുന്നു. പോത്ത് വിരണ്ടോടിയതോടെ നാട്ടുകാരും ഭയപ്പാടോടെ ചിതറിയോടി. റോഡരികിലുണ്ടായിരുന്ന നിരവധി ഇരുചക്ര വാഹനങ്ങളും പോത്ത് തകർത്തു. ഒടുവിൽ മണിക്കൂറുകൾക്കു ശേഷം സമീപത്തെ സർവീസ് സ്റ്റേഷന്റെ വാട്ടർ ടാങ്കറിൽ വീണ പോത്തിനെ മറ്റൊരു സ്ഥലത്തെത്തിച്ച് അറുക്കുകയായിരുന്നു.

നടുറോഡില്‍ പടക്കം പൊട്ടിച്ചു; കല്ലാച്ചിയിലും വാണിമേലും യുവാക്കൾക്കെതിരെ കേസെടുത്തു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

സ്കൂൾ ബസും ശബരിമല തീർത്ഥാടകരുടെ വാഹനവും കൂട്ടിയിടിച്ച് അപകടം; തീർത്ഥാടകരിൽ ഒരാൾ റോഡിലേക്ക് തെറിച്ച് വീണു
ചുമരുകളിൽ രക്തക്കറ, ജനൽചില്ലുകൾ എറിഞ്ഞുടച്ചു, ഓട്ടോയും ബൈക്കും അടിച്ചുതകർത്തു; കാരണം മുൻവൈരാഗ്യം, പ്രതികളെ തേടി പൊലീസ്