ബഫർ സോൺ ഉത്തരവ്: പ്രതിഷേധിച്ച് നിലമ്പൂരിലും 11 പഞ്ചായത്തുകളിലും യുഡിഎഫ് ഹർത്താൽ

Published : Jun 13, 2022, 01:56 PM IST
ബഫർ സോൺ ഉത്തരവ്: പ്രതിഷേധിച്ച് നിലമ്പൂരിലും 11 പഞ്ചായത്തുകളിലും യുഡിഎഫ് ഹർത്താൽ

Synopsis

ബഫർ സോൺ വിഷയത്തിൽ കേന്ദ്ര ഇടപെടൽ ആവശ്യപ്പെട്ട് കോഴിക്കോട്ട് എൽഡിഎഫ് പ്രഖ്യാപിച്ച ഹർത്താൽ തുടരുകയാണ്. കടകൾ രാവിലെ മുതൽ അടഞ്ഞുകിടന്നു. 

മലപ്പുറം: പരിസ്ഥിതി ലോല മേഖലയുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധിയിൽ പ്രതിഷേധിച്ച് ജൂൺ 16-ന് മലപ്പുറത്തെ വനാതിർത്തി, മലയോരമേഖലയിൽ ഹർത്താൽ പ്രഖ്യാപിച്ച് യുഡിഎഫ്. 11 പഞ്ചായത്തുകളിലും നിലമ്പൂർ മുനിസിപ്പാലിറ്റി പരിധിയിലുമാണ് ഹർത്താൽ പ്രഖ്യാപിച്ചിരിക്കുന്നത്. ബഫർ സോൺ വിഷയത്തിൽ കേന്ദ്ര ഇടപെടൽ ആവശ്യപ്പെട്ട് കോഴിക്കോട്ട് എൽഡിഎഫ് പ്രഖ്യാപിച്ച ഹർത്താൽ തുടരുകയാണ്. 

കടകൾ രാവിലെ മുതൽ അടഞ്ഞുകിടന്നു. കൂടരഞ്ഞി, കോടഞ്ചേരി പഞ്ചായത്തുകളിൽ ഹർത്താൽ അനുകൂലികൾ പ്രതിഷേധ പ്രകടനം നടത്തി. കോഴിക്കോട്ടെ മലയോര മേഖലയിലും വിഷയത്തിൽ പ്രതിഷേധം ശക്തമാവുകയാണ്. 14 പ‍ഞ്ചായത്തുകളിൽ പൂർണ്ണമായും മൂന്ന് പഞ്ചായത്തുകളിൽ ഭാഗികമായുമാണ് ഇടത് മുന്നണി ഹർത്താൽ നടത്തുന്നത്. ബഫർ സോൺ വിഷയത്തിൽ കോടതി ഉത്തരവ് മറികടക്കാൻ കേന്ദ്ര സർക്കാർ നിയമനിർമ്മാണം നടത്തണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. കടകൾ അടഞ്ഞുകിടന്നു. ചില സ്വകാര്യ വാഹനനങ്ങളൊഴികെയുള്ളവ നിരത്തിലിറങ്ങിയില്ല. ചിലയിടത്ത് കെഎസ്ആർടിസി ഒന്നിടവിട്ട് സർവീസ് നടത്തി.

സംരക്ഷിത വനമേഖലയ്ക്ക് ചുറ്റും, ഒരു കിലോമീറ്ററിൽ നിയന്ത്രണം ഏർപ്പെടുത്തിയ സുപ്രീംകോടതി വിധിക്കെതിരെ ഇടുക്കിയിലും വയനാട്ടിലും ഹർത്താൽ നടന്നിരുന്നു. വരും ദിവസങ്ങളിൽ യുഡിഎഫും പ്രതിഷേധങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ട്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

അല്ലെങ്കിൽ സ്ഥാപനത്തിനല്ലേ അതിന്റെ മോശക്കേട്! ക്ലീന്‍ ഷേവ് ചെയ്തിട്ടും മൊബൈല്‍ ഉപേക്ഷിച്ചിട്ടും രക്ഷയില്ല, വാതില്‍ ചവിട്ടിപ്പൊളിച്ച് പൊലീസ്
നാട്ടിലെത്തിയിട്ട് ദിവസങ്ങൾ മാത്രം, മരണത്തിലും സുഹൃത്തിനൊപ്പം, മലപ്പുറത്ത് വാഹനാപകടത്തിൽ പ്രവാസി മലയാളികൾക്ക് ദാരുണാന്ത്യം