
നിലമേൽ: കൊല്ലം നിലമേലിൽ സ്വകാര്യ ബാങ്കിൽ മോഷണശ്രമം നടത്തിയ പ്രതി പിടിയിൽ. നിലമേൽ സ്വദേശി മുഹമ്മദ് സമീറിനെയാണ് ചടയമംഗലം പൊലീസ് പിടികൂടിയത്. ഐ.ഡി.എഫ്.സി ബാങ്കിന്‍റെ ശാഖയിലാണ് മോഷണശ്രമം നടന്നത്. ഐ.ഡി.എഫ്.സി. ബാങ്കിന്‍റെ നിലമേൽ ശാഖയിലാണ് ശനിയാഴ്ച രാത്രി മോഷണ ശ്രമം നടന്നത്. ബാങ്കിന്‍റെ ഷട്ടറിന്‍റെ പൂട്ട് പൊളിച്ച് അകത്തു കയറി. ഗ്യാസ് കട്ടർ ഉപയോഗിച്ച് മുന്നിലെ വാതിലിൻറെ പൂട്ട് തകർത്തു. ബാങ്കിനുള്ളിൽ കടന്നെങ്കിലും പണം കൈക്കലാക്കാൻ കഴിഞ്ഞില്ല. മോഷ്ടാവ് മുഖംമൂടി ധരിച്ചിരുന്നു. ഇന്നലെ രാവിലെ ബാങ്കിലെത്തിയ ജീവനക്കാരാണ് മോഷണ ശ്രമം നടന്ന കാര്യം മനസിലാക്കിയത്. തുടർന്ന് ചടയമംഗലം പൊലീസിനെ വിവരമറിയിച്ചു. മോഷണശ്രമം പരാജയപ്പെട്ടതോടെ സിസിടിവി ക്യാമറയുടെ ദൃശ്യങ്ങൾ സൂക്ഷിക്കുന്ന ഡി.വി.ആറും എടുത്താണ് മോഷ്ടാവ് കടന്നത്. സ്ഥിരം മോഷ്ടക്കളെ അടക്കം കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണത്തിനിടയിലാണ് മുഹമ്മദ് സമീർ കുടുങ്ങിയത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വാർത്തകൾ കാണാം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam