കുടുംബം ബെം​ഗളൂരുവിലെ ബന്ധുവീട്ടിൽ, താമരശ്ശേരിയിൽ വീട് വൃത്തിയാക്കാനെത്തിയ ജോലിക്കാരി കണ്ടത് വാതില്‍ തുറന്നു കിടക്കുന്നത്; വൻ കവര്‍ച്ച

Published : Feb 17, 2026, 10:41 PM IST
Thamarassery theft

Synopsis

കോഴിക്കോട് താമരശ്ശേരിയിൽ കുടുംബാംഗങ്ങൾ സ്ഥലത്തില്ലാത്ത സമയത്ത് അടച്ചിട്ട വീട്ടിൽ വൻ കവർച്ച നടന്നു. വീടിന്റെ പിൻവാതിൽ കുത്തിത്തുറന്ന് മൂന്ന് പവനോളം സ്വർണ്ണവും 5000 രൂപയും മോഷ്ടിച്ചതായാണ് പ്രാഥമിക വിവരം.

കോഴിക്കോട്: കുടുംബാംഗങ്ങള്‍ കേരളത്തിന് പുറത്തുപോയ തക്കത്തിന് വീട്ടില്‍ നടന്നത് വന്‍ കവര്‍ച്ച. കോഴിക്കോട് താമരശ്ശേരിയിലെ കാരാടിയിലാണ് അടച്ചിട്ട വീട്ടില്‍ മോഷണം നടന്നത്. കാരാടി-വരട്ട്യാക്കില്‍ സംസ്ഥാന പാതയുടെ അരികിലുള്ള കുറ്റിപ്പടി പ്രഭാകരന്‍ നമ്പ്യാരുടെ വീട്ടിലാണ് കവര്‍ച്ച നടന്നത്. വീട്ടില്‍ സൂക്ഷിച്ചിരുന്നു മൂന്ന് പവനോളം സ്വര്‍ണവും, 5000 രൂപയും നഷ്ടപ്പെട്ടെന്നാണ് ലഭിക്കുന്ന പ്രാഥമിക വിവരം.

പ്രഭാകരന്‍ നമ്പ്യാരും ഭാര്യയും കഴിഞ്ഞ നാലാം തിയ്യതി ബെംഗളൂരുവിലുള്ള ബന്ധുവീട്ടിലേക്ക് പോയിരുന്നു. നാളെ ഇവര്‍ നാട്ടില്‍ തിരിച്ചെത്തിയേക്കും. ഇവര്‍ എത്തിയാല്‍ മാത്രമേ നഷ്ടമായ കാര്യങ്ങളെപ്പറ്റി കൂടുതല്‍ വിവരങ്ങള്‍ ലഭിക്കൂ. വീട് വൃത്തിയാക്കുന്നതിന് വേണ്ടി ജോലിക്കാരി ഇന്നലെ വീട്ടില്‍ എത്തിയപ്പോഴാണ് വീടിന്റെ പിന്‍ഭാഗത്തെ വാതില്‍ കുത്തിത്തുറന്ന നിലയില്‍ കാണപ്പെട്ടത്. വീടിനകത്തെ സാധനങ്ങളെല്ലാം വലിച്ചു വാരിയിട്ട നിലയിലായിരുന്നു. താമരശ്ശേരി പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തിയിട്ടുണ്ട്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

വിഴിഞ്ഞത്ത് കരക്കടിഞ്ഞത് കൂറ്റൻ അച്ചിണി സ്രാവ്, ഭാരം 350 കിലോ; വിദേശ മാർക്കറ്റുകളിൽ വൻ ഡിമാന്റ്!
സർക്കാർ ആശുപത്രിയിൽ രോഗി കട്ടിലിനടിയിൽ മരിച്ച നിലയിൽ; മരിച്ചത് പ്രമേഹബാധയെ തുടർന്ന് കാലിൽ ശസ്ത്രക്രിയയ്ക്കെത്തിയ രോഗി