നിർത്തിയിട്ടിരുന്ന ലോറിയുടെ പിന്നിൽ കെഎസ്ആർടിസി ബസ് ഇടിച്ചു , മൂന്ന് പേർക്ക് പരിക്ക് 

Published : Feb 14, 2023, 07:51 AM ISTUpdated : Feb 14, 2023, 10:57 AM IST
നിർത്തിയിട്ടിരുന്ന ലോറിയുടെ പിന്നിൽ കെഎസ്ആർടിസി ബസ് ഇടിച്ചു , മൂന്ന് പേർക്ക് പരിക്ക് 

Synopsis

അപകടത്തിൽ പരിക്കേറ്റ ലോറി ഡ്രൈവർ കോയമ്പത്തൂർ സ്വദേശി രഘുനാഥൻ , ബസ് യാത്രക്കാരായ ചേർത്തല സ്വദേശി പ്രശാന്ത് , ചങ്ങനാശേരി സ്വദേശി ശ്യാം എന്നിവരെ  പരിക്കുകളോടെ പത്തടിപ്പാലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

 

കൊച്ചി : എറണാകുളം കളമശേരിയിൽ  നിർത്തിയിട്ടിരുന്ന ലോറിയുടെ പിന്നിൽ KSRTC ബസ് ഇടിച്ചുണ്ടായ അപകടത്തിൽ മൂന്ന് പേർക്ക് പരിക്ക്. ലോറിയുടെ ടയർ പഞ്ചറായതിനെ തുടർന്ന് മാറ്റുന്നതിനിടയിൽ KSRTC ബസ് ലോറിക്ക് പിന്നിലിടിക്കുകയായിരുന്നു. പുലർച്ചെ മൂന്നരയോടെ ദേശീയപാതയിൽ ആണ് അപകടം. 

 

കോയമ്പത്തൂർ തിരുവനന്തപുരം സൂപ്പർ ഫാസ്റ്റാണ് അപകടത്തിൽ പെട്ടത്. അപകടത്തിൽ പരിക്കേറ്റ ലോറി ഡ്രൈവർ കോയമ്പത്തൂർ സ്വദേശി രഘുനാഥൻ  , ബസ് യാത്രക്കാരായ ചേർത്തല സ്വദേശി പ്രശാന്ത് ,  ചങ്ങനാശേരി സ്വദേശി ശ്യാം എന്നിവരെ  പരിക്കുകളോടെ പത്തടിപ്പാലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ആലപ്പുഴയിൽ കെഎസ്ആർടിസി ബസ്സിടിച്ച് സൈക്കിൾ യാത്രികന് ദാരുണാന്ത്യം

 

PREV
Read more Articles on
click me!

Recommended Stories

അടച്ചിട്ട വീട്ടിൽ യുവാവിന്റെ മൃതദേഹം, 21 വയസ്സുകാരന്റെ മരണം കൊലപാതകമെന്ന് സംശയം
കൊല്ലം കടയ്ക്കലിലെ അരിഷ്ടക്കടയിൽ സ്ഥിരമായെത്തി അരിഷ്ടം കുടിക്കുന്ന സിനു, നവംബർ 15 ന് കുടിശ്ശിക ചോദിച്ചതിന് തലയ്ക്കടിച്ചു; സത്യബാബു മരണപ്പെട്ടു