
ചേർത്തല : അർത്തുങ്കൽ അറവുകാട് ക്ഷേത്രഉത്സവത്തിന് കതിന നിറച്ചപ്പോൾ ഉണ്ടായ പൊട്ടിത്തെറിയിൽ പരിക്കേറ്റ് ചികിത്സയിലിരുന്നയാൾ മരിച്ചു. അർത്തുങ്കൽ ചെത്തി കിഴക്കേവെളി വീട്ടിൽ അശോകൻ (54) ആണ് മരിച്ചത്.
വെള്ളിയാഴ്ച രാവിലെ ഏഴര മണിയോടെയാണ് അപകടം സംഭവിച്ചത്. പറയെടുപ്പിനായി രണ്ടു കതിന കുറ്റികൾ നിറക്കുന്നതിനിടെ പൊട്ടിത്തെറിക്കുകയായിരുന്നു. അശോകനോടൊപ്പമുണ്ടായിരുന്ന ചെത്തി പുളിക്കൽചിറ പ്രകാശനും പൊള്ളലേറ്റിരുന്നു.80 ശതമാനത്തിലേറെ പൊള്ളലേറ്റ അശോകൻ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ്
മരിച്ചത്. മത്സ്യത്തൊഴിലാളിയാണ് അശോകൻ .സംസ്ക്കാരം ചൊവ്വാഴ്ച ഉച്ചയ്ക്ക് വീട്ടുവളപ്പിൽ നടക്കും. ഭാര്യ: സുവർണ്ണ , മകൾ: അഞ്ജലി
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam