തളിപ്പറമ്പില്‍ ബസ് ബൈക്കിലിടിച്ച് അപകടം; ഒരാള്‍ മരിച്ചു

Published : Jul 31, 2022, 03:13 PM ISTUpdated : Jul 31, 2022, 03:16 PM IST
തളിപ്പറമ്പില്‍ ബസ് ബൈക്കിലിടിച്ച് അപകടം; ഒരാള്‍ മരിച്ചു

Synopsis

ബൈക്ക് യാത്രികൻ ചെറുകുന്ന് സ്വദേശി സോമൻ ആണ് മരിച്ചത്. തളിപ്പറമ്പ് മന്ന ജംഗ്ഷന് സമീപം ആലക്കോട് റോഡിലാണ് അപകടം നടന്നത്.

കണ്ണൂര്‍: തളിപ്പറമ്പിൽ ബസ് നിയന്ത്രണം വിട്ട് വൈദ്യുതി തൂണിലും ബൈക്കിലുമിടിച്ച് ഒരാൾ മരിച്ചു.  ബൈക്ക് യാത്രികൻ ചെറുകുന്ന് സ്വദേശി സോമൻ ആണ് മരിച്ചത്. തളിപ്പറമ്പ് മന്ന ജംഗ്ഷന് സമീപം ആലക്കോട് റോഡിലാണ് അപകടം നടന്നത്.

Read Also: റോഡ് പണിക്കിടെ മുതിരപ്പുഴയിലേക്ക് മണ്ണ് നിക്ഷേപിച്ചു; ഉടന്‍ നീക്കം ചെയ്യണമെന്ന് ജലസേചന വകുപ്പ്

റോഡ് പണിക്കിടെ മുതിരപ്പുഴയിലേക്ക് തള്ളിയ മണ്ണ് അടിയന്തരമായി നീക്കണമെന്നാവശ്യപ്പെട്ട് ജലസേചന വകുപ്പ്. ഇക്കാര്യം ആവശ്യപ്പെട്ട് ദേശീയപാതാ അധികൃതർക്ക് മൂന്നാർ ജലസേചന വകുപ്പ് ഉദ്യോഗസ്ഥർ കത്തുനൽകി. ദേശീയപാതയിൽ മൂന്നാർ പോലീസ് സ്റ്റേഷനുസമീപത്ത് കഴിഞ്ഞ രണ്ടാഴ്ച മുൻപുണ്ടായ കനത്ത മഴയിൽ വൻതോതിൽ മലയിടിച്ചിലുണ്ടായി ഗതാഗതം നിലച്ചിരുന്നു. ഈ മണ്ണ് ദേശീയപാതാ അധികൃതർ യന്ത്രസഹായത്തോടെ നീക്കി സമീപത്തുള്ള കുട്ടിയാറ്റിലേക്ക് തള്ളുകയായിരുന്നു.

മലയിടിച്ചിലിൽ റോഡിലേക്കെത്തിയ നൂറ് കണക്കിന് ലോഡ് മണ്ണാണ് ദേശീയ പാത അതോറിറ്റി പുഴയിലേക്ക് തള്ളിയത്. പുഴയുടെ സ്വാഭാവിക ഒഴുക്കിനെ  തടസ്സപ്പെടുത്തിയാണ് മണ്ണ് പുഴയിലേക്ക് തള്ളിയിരിക്കുന്നത്. ജലസേചനവകുപ്പ് അസി.എൻജിനീയറാണ് പുഴയിലേക്ക് തള്ളിയ മണ്ണ് കോരി മാറ്റണമെന്നാവശ്യപ്പെട്ട് ദേശീയ പാത അതോറിറ്റിക്ക് കത്തുനൽകിയിരിക്കുന്നത്. 

മൂന്നാർ ടൗണിൽകൂടി ഒഴുകുന്ന മുതിരപ്പുഴയുടെ കൈവഴിയാണ് മാട്ടുപ്പട്ടിയിൽനിന്ന്‌ ഒഴുകിയെത്തുന്ന കുട്ടിയാർ. സർക്കാരിന്റെ സ്മൂത്ത് ഫ്ളോ പദ്ധതിയുടെ ഭാഗമായി  ജലസേചനവകുപ്പിന്റെ നേതൃത്വത്തിൽ ഒരുമാസം മുൻപാണ് മുതിരപ്പുഴയിലെ തടസ്സങ്ങൾ നീക്കം ചെയ്തത്. പുഴയുടെ ഒഴുക്കിനെ തടസപ്പെടുത്തുന്ന ഒരു പ്രവൃത്തിയും അംഗീകരിക്കാനാവില്ലെന്നാണ് ജലസേചന വകുപ്പ് പറയുന്നത്.

Read Also: ഐഎസിനെ സഹായിക്കുന്നയാള്‍ തിരുവനന്തപുരത്ത്? ജില്ലയില്‍ എന്‍ഐഎ റെയ്ഡ്

ഐഎസ്ഐഎസിനെ സഹായിക്കാൻ പ്രവർത്തിക്കുന്നു എന്ന് എൻഐഎ കണ്ടെത്തിയ സാത്തിക് ബാച്ചക്ക് വേണ്ടി തിരുവനന്തപുരം ജില്ലയിലും വ്യാപക തെരച്ചിൽ. തമിഴ്നാട് സ്വദേശിയായ സാത്തിക്കിന് വേണ്ടി കഴിഞ്ഞ നാല് മാസമായി എൻഐഎ തെരച്ചിൽ തുടരുമ്പോഴാണ് കേരളത്തിലും എത്തിയത്. (വിശദമായി വായിക്കാം...)

Read Also: തീവ്രമഴ വരുന്നു; പ്രാദേശികമായി മിന്നൽ പ്രളയത്തിന് സാധ്യത, നാളെ ഏഴ് ജില്ലകളിൽ ഓറഞ്ച് അലേര്‍ട്ട്

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

എൻഎസ്എസ്, എസ്എൻഡിപി വിമർശനത്തിനിടെ പെന്തകോസ്ത സഭാ വാർഷിക കൺവെൻഷനിൽ പങ്കെടുത്ത് വി ഡി സതീശൻ
9 വയസ്സുകാരിക്ക് നേരെ ലൈംഗികാതിക്രമം; 27-കാരന് 80 വർഷം കഠിനതടവും പിഴയും; വിധി നിലമ്പൂർ പോക്സോ കോടതിയുടേത്