തൃശൂരിൽ സ്വകാര്യ ബസിന്റെ പിറകിൽ ഓട്ടോറിക്ഷ ഇടിച്ചു; ഡ്രൈവർക്കും യാത്രക്കാരിക്കും പരിക്കേറ്റു

Published : Jan 19, 2025, 08:41 PM IST
തൃശൂരിൽ സ്വകാര്യ ബസിന്റെ പിറകിൽ ഓട്ടോറിക്ഷ ഇടിച്ചു; ഡ്രൈവർക്കും യാത്രക്കാരിക്കും പരിക്കേറ്റു

Synopsis

കാഞ്ഞിരക്കോട് തോട്ടുപാലം ബസ് സ്റ്റോപ്പിന് സമീപത്താണ് അപകടമുണ്ടായത്. വടക്കാഞ്ചേരി കുന്നംകുളം സംസ്ഥാനപാതയിലാണ് സംഭവം. 

തൃശൂർ: തൃശൂരിൽ സ്വകാര്യ ബസിന്റെ പിറകിൽ ഓട്ടോറിക്ഷ ഇടിച്ച് രണ്ടുപേർക്ക് പരിക്ക്. ഓട്ടോറിക്ഷ ഡ്രൈവറായ സുരേഷിനും, വാഹനത്തിലെ യാത്രക്കാരിയായ കുണ്ടന്നൂർ സ്വദേശിക്കും പരിക്കേറ്റു. കാഞ്ഞിരക്കോട് തോട്ടുപാലം ബസ് സ്റ്റോപ്പിന് സമീപത്താണ് അപകടമുണ്ടായത്. വടക്കാഞ്ചേരി കുന്നംകുളം സംസ്ഥാനപാതയിലാണ് സംഭവം. വടക്കാഞ്ചേരി ഭാഗത്തുനിന്ന് വരികയായിരുന്നു ബസ്. ഈ ബസ്സിന് പിറകിൽ ഓട്ടോറിക്ഷ ഇടിച്ചാണ് അപകടമുണ്ടായത്. അപകടത്തിൽ പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ പരിക്ക് ​ഗുരുതരമല്ലെന്നാണ് വിവരം. 

നെടുമങ്ങാടും മുത്തങ്ങ ബോര്‍ഡറിലുമായി പരിശോധന; രണ്ട് യുവാക്കൾ പിടിയിലായത് കഞ്ചാവും മെത്തഫിറ്റമിനുമായി

https://www.youtube.com/watch?v=Ko18SgceYX8

PREV
Read more Articles on
click me!

Recommended Stories

വഞ്ചിയൂരില്‍ ട്രാന്‍സ്‌ജെന്‍ഡര്‍മാരും ബിജെപി പ്രവര്‍ത്തകരും തമ്മിലെ സംഘര്‍ഷം; മൂന്ന് കേസെടുത്ത് പൊലീസ്
സിന്ധുവെന്ന് വിളിപ്പേര്, ആരുമറിയാതെ ഒറ്റമുറി വീട്ടിൽ വെച്ച് എല്ലാം തയ്യാറാക്കും, സ്കൂട്ടറിലെത്തിക്കും, സ്ഥലം ഉടമയ്ക്കും പങ്ക്, ചാരായവുമായി ഒരാൾ പിടിയിൽ