
കോഴിക്കോട്: വടകര കൈനാട്ടിയിൽ സ്വകാര്യ ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ 16 പേർക്ക് പരിക്ക്. ഇതിൽ രണ്ടു പേരുടെ പരിക്ക് ഗുരുതരമാണ്. ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് സംഭവം. വടകരയിൽ നിന്നും വളയത്തേക്ക് പോയ ബസ് ആണ് അപകടത്തിൽപ്പെട്ടത്. എതിരെ വന്ന ബൈക്കിൽ ഇടിക്കാതിരിക്കാൻ സൈഡ് നൽകിയപ്പോഴാണ് ബസ് അപകടത്തിൽ പെട്ടത്. ബസ് റോഡിൻ്റെ ഒരു വശത്തേക്ക് മറിയുകയായിരുന്നു. റോഡിൻ്റെ സൈഡിലുള്ള മരത്തിൽ തട്ടി ബസ് നിന്നതിനാൽ വലിയൊരു അപകടം ഒഴിവായി. ശബ്ദം കേട്ടയുടനെ നാട്ടുകാർ ഓടിയെത്തി രക്ഷാപ്രവർത്തനം നടത്തുകയായിരുന്നു. പരിക്കേറ്റവരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam