ഓണത്തിരക്ക്: ബുധനാഴ്ച മുതൽ 10-ാം തിയതി വരെ വെഞ്ഞാറമൂട്ടിൽ ഗതാഗത നിയന്ത്രണമേർപ്പെടുത്തി ട്രാഫിക് പൊലീസ്

Published : Aug 25, 2025, 07:11 PM IST
ksrtc

Synopsis

ഓണത്തിരക്ക് വർധിച്ചു വരുന്ന സാഹചര്യത്തിൽ വെഞ്ഞാറമൂട്ടിൽ ഗതാഗത നിയന്ത്രണം

തിരുവനന്തപുരം: ഓണത്തിരക്ക് വർധിച്ചു വരുന്ന സാഹചര്യത്തിൽ വെഞ്ഞാറമൂട്ടിൽ ബുധനാഴ്ച മുതൽ പത്താം തിയതി വരെ ഗതാഗത നിയന്ത്രണമേർപ്പെടുത്തി ട്രാഫിക് പൊലീസ്. വെഞ്ഞാറമൂട് കെഎസ്ആര്‍ടിസി സ്റ്റാൻ്റിൽ ബസുകള്‍ പ്രവേശിക്കുന്നതിന് നിയന്ത്രണമേർപ്പെടുത്തി. തിരുവനന്തപുരം ഭാഗത്തേയ്ക്കുള്ള മറ്റു വാഹനങ്ങള്‍ അമ്പലമുക്ക് വഴി തിരിച്ചുവിടാനും തീരുമാനമായി. ഡികെ മുരളി എംഎൽഎയുടെ നേതൃത്വത്തിൽ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. സംസ്ഥാനത്ത് ഓണത്തിരക്ക് വർധിച്ചുവരികയാണ്. 

അതേസമയം, സര്‍ക്കാരിന്‍റെ സൗജന്യ ഓണക്കിറ്റ് വിതരണം നാളെ തുടങ്ങും. ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള റേഷൻ കാർഡ് ഉടമകൾക്കാണ് സൗജന്യ ഓണക്കിറ്റുകൾ വിതരണം ചെയ്യുക. മഞ്ഞ കാർഡുടമകൾക്കാണ് ഭക്ഷ്യക്കിറ്റ് കിട്ടുക. എല്ലാ റേഷൻ കാർഡുടമകൾക്കും സൗജന്യമായി ഓണക്കിറ്റ് കിട്ടുമെന്ന പ്രചാരണം സമൂഹ മാധ്യമങ്ങളിൽ നടന്നിരുന്നു. എന്നാൽ ഇത് ശരിയല്ലെന്ന് ഭക്ഷ്യ വകുപ്പ് അറിയിച്ചിട്ടുണ്ട്.

മഞ്ഞ കാർഡ് ഉടമകൾക്കും ക്ഷേമ സ്ഥാപനങ്ങളിലെ അന്തേവാസികൾക്കും കിട്ടുന്ന സൗജന്യ ഓണക്കിറ്റിൽ തുണി സഞ്ചി ഉള്‍പ്പെടെ 15 ഇനം സാധനങ്ങളാണ് ഉള്ളത്. പഞ്ചസാര ഒരു കിലോ, വെളിച്ചെണ്ണ അര ലിറ്റർ, തുവരപ്പരിപ്പ് 250 ഗ്രാം, ചെറുപയർ പരിപ്പ് 250 ഗ്രാം, വൻപയർ 250 ഗ്രാം, കശുവണ്ടി 50 ഗ്രാം, നെയ്യ് 50 എംഎൽ, തേയില 250 ഗ്രാം, പായസം മിക്സ് 200 ഗ്രാം, സാമ്പാർ പൊടി 100 ഗ്രാം, ശബരി മുളക് 100 ഗ്രാം, മഞ്ഞൾപ്പൊടി 100 ഗ്രാം, മല്ലിപ്പൊടി 100 ഗ്രാം, ഉപ്പ് ഒരു കിലോ എന്നിവയാണ് സാധനങ്ങൾ.

സെപ്റ്റംബർ നാലിന് വിതരണം പൂർത്തിയാക്കും. ആറു ലക്ഷത്തിൽ പരം എഎവൈ കാർഡുകാർക്കും ക്ഷേമ സ്ഥാപനങ്ങൾക്കുമാണ് ഭക്ഷ്യക്കിറ്റ് നൽകുന്നത്. അതേസമയം ഒരു റേഷൻ കാർഡിന് 20 കിലോ അരി 25 രൂപ നിരക്കിൽ ലഭിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. ബിപിഎൽ-എപിഎൽ കാർഡ് എന്ന വ്യത്യാസം ഇല്ലാതെ ഇത് ലഭിക്കും.

 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

തിരുവനന്തപുരത്ത് ഇരട്ടകളുടെ അപൂർവ സംഗമം; എത്തിയത് കൂട്ടത്തിലൊരാളുടെ കുഞ്ഞിന്‍റെ നൂലുകെട്ടിന്
സിസിവിടിയിൽ 'ചവിട്ടി കള്ളൻ'; ഇരിണാവിൽ 2 ഷോപ്പുകളിൽ മോഷണം, കള്ളനെ തിരിഞ്ഞ് പൊലീസ്