ബത്തേരിയില്‍ ബസ്സും കാറും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു, നിരവധി പേര്‍ക്ക് പരിക്ക്

Web Desk   | Asianet News
Published : Mar 03, 2020, 12:42 PM ISTUpdated : Mar 03, 2020, 12:52 PM IST
ബത്തേരിയില്‍ ബസ്സും കാറും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു, നിരവധി പേര്‍ക്ക് പരിക്ക്

Synopsis

കല്‍പ്പറ്റയില്‍ നിന്ന് ബത്തേരിയിലേക്ക് വരികയായിരുന്ന ഗീതിക എന്ന ബസ്സാണ് അപകടത്തില്‍പെട്ടത്. വിദ്യാര്‍ത്ഥികളടക്കം ധാരാളം പേര്‍ ബസ്സിലുണ്ടായിരുന്നു...

കല്‍പ്പറ്റ: വയനാട് സുല്‍ത്താന്‍ ബത്തേരിയില്‍ കാറുമായി കൂട്ടിയിടിച്ച് ബസ്സുമറിഞ്ഞ് ഒരാള്‍ മരിച്ചു, നിരവധി പേര്‍ക്ക് പരിക്കേറ്റു. അമ്പലവയല്‍ നെല്ലാറ സ്വദേശി ദിപിനാണ് മരിച്ചത്. ബത്തേരി ഐഡിയല്‍ സ്കൂളിന് മുന്നില്‍ വച്ചാണ് അപകടമുണ്ടായത്.

കല്‍പ്പറ്റയില്‍ നിന്ന് ബത്തേരിയിലേക്ക് വരികയായിരുന്ന ഗീതിക എന്ന ബസ്സാണ് അപകടത്തില്‍പെട്ടത്. വിദ്യാര്‍ത്ഥികളടക്കം ധാരാളം പേര്‍ ബസ്സിലുണ്ടായിരുന്നു. അപകടത്തില്‍ പരിക്കേറ്റവരെ കല്‍പ്പറ്റയിലെയും ബത്തേരിയിലെയും ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

കൊല്ലത്ത് എട്ടുവയസ്സുകാരി തെരുവുനായയുടെ കടിയേറ്റ് മരിച്ച സംഭവം; ഡോക്ടർമാർക്കെതിരെ കേസെടുക്കാൻ കോടതി ഉത്തരവ്
കാന്‍സര്‍ രോഗിക്ക് മതിയായ ചികിത്സ നല്‍കിയില്ല; കൊയിലാണ്ടി താലൂക്ക് ആശുപത്രിക്കെതിരെ കുടുംബാംഗങ്ങളുടെ പരാതി